ന്യൂഡൽഹി: പുതിയ ജിഎസ്ടി നിരക്കുകൾ നാളെ മുതൽ. പാക്കറ്റിലുള്ള തൈരിനും മോരിനുമടക്കം നാളെമുതൽ 5% ജിഎസ്ടി. പ്രീപാക്ക് ചെയ്ത മാംസം (ഫ്രോസൺ അല്ലാത്തത്), മീൻ, തേൻ, ശർക്കര, പനീർ, ലസി, പപ്പടം, പാക്കറ്റിലാക്കി വിൽക്കുന്ന ഗോതമ്ബുപൊടി അടക്കമുള്ളവയ്ക്കും 5 ശതമാനം നികുതി ബാധകമാകും.
ജൂൺ അവസാനം ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ പരിഷ്കരിച്ച മറ്റു നികുതി നിരക്കുകളും നാളെ പ്രാബല്യത്തിൽ വരും. നികുതിവർധനയ്ക്കനുസരിച്ച് പല ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വിലയും കൂടിയേക്കും. നാളെ മുതൽ
* ബാങ്കുകളിൽനിന്നുള്ള ചെക്ക് ബുക്കിന് 18% നികുതി.
* 5000 രൂപയിലേറെ ദിവസവാടകയുള്ള ആശുപത്രിമുറികൾക്ക് (ഐസിയു ഒഴികെ) 5% നികുതി.
* ദിവസം 1000 രൂപയിൽ താഴെയുള്ള ഹോട്ടൽമുറി വാടകയിൽ 12% നികുതി.
* ബിസിനസ് സ്ഥാപനങ്ങൾക്ക് വീട് വാടകയ്ക്കു കൊടുക്കുന്നതിനും നികുതി.
* വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിമാനയാത്രയ്ക്കുള്ള നികുതിയിളവ് ഇനിഇക്കോണമി ക്ലാസിൽ മാത്രം.
* കട്ട് ആൻഡ് പോളിഷ് ചെയ്ത വജ്രക്കല്ലുകളുടെ * നികുതി 0.25 ശതമാനത്തിൽനിന്ന് 1.5 ശതമാനമാകും
*സോളർ വാട്ടർ ഹീറ്ററുകളുടെ നികുതി അഞ്ചിൽനിന്ന് 12 ശതമാനമാകും; ഭൂപടങ്ങൾക്ക് 12%.
നികുതി 12 ശതമാനത്തിൽനിന്ന് 18 ശതമാനമാകുന്നവ:
ലാംപ്, ലൈറ്റ്, വാട്ടർ പമ്ബ്, സൈക്കിൾ പമ്ബ്, അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി, ചിട്ടി ഫണ്ട് ഫോർമാൻ (തലയാൾ) നൽകുന്ന സേവനം, ടെട്ര പാക്ക് (പാക്കേജിങ് പേപ്പർ), കട്ടിങ് ബ്ലേഡുകളുള്ള കത്തികൾ, പേപ്പർ മുറിക്കുന്ന കത്തി, പെൻസിൽ ഷാർസ്നറും ബ്ലേഡുകളും, സ്പൂൺ, ഫോർക്ക് തുടങ്ങിയവ.
*വ്യക്തികൾ നടത്തുന്ന കലാസാംസ്കാരിക പരിശീലനപരിപാടികൾക്കു മാത്രം ജിഎസ്ടി ഇളവ് തുടരും.
നികുതി കുറയുന്നവ (ബ്രാക്കറ്റിൽ പഴയ നിരക്ക്)
- ഓസ്റ്റോമി കിറ്റ് (ആന്തരിക അവയവങ്ങളിൽനിന്നുള്ള വിസർജ്യം ഉൾപ്പെടെ ശേഖരിക്കുന്ന ട്യൂബ്, ബാഗ് എന്നിവയടങ്ങുന്ന കിറ്റ്):5% (12%)
- സ്പ്ലിന്റ് പോലെയുള്ള ഓർത്തോപീഡിക് * ഉൽപന്നങ്ങൾ, ശരീരത്തിലെ ഒടിവുകളുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന മെഡിക്കൽ സാമഗ്രികൾ, കൃത്രിമ ശരീരഭാഗങ്ങൾ തുടങ്ങിയവ:5% (12%)
*റോപ്വെ വഴിയുള്ള യാത്രയും ചരക്കുനീക്കവും: 5%(18%)
- ട്രക്ക് പോലെയുള്ള ചരക്കുവാഹനങ്ങൾ
*വാടകയ്ക്കെടുക്കുന്നത് (ഇന്ധനച്ചെലവടക്കം): 12%(18%)