നമ്മ മെട്രോയിൽ കൂടുതൽ പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാനുള്ള ഗ്രൂപ്പ് ടിക്കറ്റ് സംവിധാനം ഇന്ന് നിലവിൽ വരും. 100 ടിക്കറ്റിൽ കൂടുതൽ എടുക്കുന്നവർക്കു വിലക്കിഴിവ് നൽകുന്നതാണ് സംവിധാനം. ടിക്കറ്റുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് 30-35 രൂപ നിരക്കിലാകും ഇവ ലഭ്യമാകുകയെന്ന് ബിഎംആർസിഎൽ അറിയിച്ചു.
വിവാഹ ചടങ്ങുകൾക്കും സമ്മേളനങ്ങൾക്കും മറ്റും പോകുന്നവർക്ക് സംവിധാനം പ്രയോജനപ്പെടും. നമ്മ മെട്രോ വൈറ്റ്ഫീൽഡ് ബയ്യപ്പനഹള്ളി പാത ഈ വർഷം പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് നടപടി. പ്രതിദിന യാത്രക്കാരുടെ എണ്ണം 6 ലക്ഷം കടന്ന സാഹചര്യത്തിൽ സ്റ്റേഷനിൽ ടിക്കറ്റ് എടുക്കാനുള്ള തിരക്ക് നിയന്ത്രിക്കാനും നടപടിയിലൂടെ ലക്ഷ്യ മിടുന്നു.
ഗര്‍ഭിണിയായതിനാല്‍ പിരിച്ചു വിട്ടു; യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
ലണ്ടന്‍: ഗര്‍ഭിണിയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കമ്ബനിയില്‍ നിന്ന് പിരിച്ചു വിട്ട യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയിലെ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിരുന്ന 34 കാരിയായ ഷാര്‍ലറ്റ് ലീച്ചെന്ന യുവതി താന്‍ ഗര്‍ഭിണിയാണെന്ന് മേലുദ്യോഗസ്ഥരോട് പറയുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് തന്നെ പിരിച്ചുവിട്ടതെന്നാണ് യുവതിയുടെ പരാതി.ഇതിന് മുന്‍പ് പല തവണ ഗര്‍ഭം അലസിയിട്ടുണ്ടെന്നും, പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ കുറിച്ച് വ്യാകുലതകളുണ്ടെന്നുമുള്ള കാര്യങ്ങള്‍ ഷാര്‍ലറ്റ് മേധാവിയോട് സംസാരിച്ചിരുന്നു. എന്നാല്‍ ആശ്വസിപ്പിക്കുന്നതിന് പകരം ഷാര്‍ലെറ്റിന് ലഭിച്ചത് പിരിച്ചുവിടല്‍ നോട്ടീസായിരുന്നെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.പുതിയ എംപ്ലോയീ കോണ്‍ട്രാക്ടില്‍ ഒപ്പുവയ്ക്കാനിരിക്കെയാണ് ഷാര്‍ലറ്റ് ഗര്‍ഭിണിയാകുന്നത്.
ലീച്ചിന് പ്രസവാവധിക്ക് അര്‍ഹതയില്ലെന്നും അത് ഞങ്ങളുടെ ബാധ്യതയല്ലെന്നും സ്ഥാപന മേധാവി അറിയിച്ചു. പിരിച്ചുവിട്ട് ആഴ്ചകള്‍ക്കുള്ളില്‍ യുവതിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടതായി ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്തതു.ഈ സംഭവം തന്നെ ആകെ ഉലച്ചെന്നും അതിന്റെ ആഘാതത്തില്‍ നിന്ന് മോചിതയാകാന്‍ കഴിഞ്ഞില്ലെന്നും യുവതി എംപ്ലോയ്മെന്റ് ട്രിബ്യൂണലിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതിന് ശേഷം മറ്റൊരു ജോലിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്നും ഈ സംഭവം എല്ലായ്‌പോഴും മനസില്‍ ഭയം സൃഷ്ടിച്ചെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതി സത്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്ബനിയോട് നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. 14,885 പൗണ്ട് (14,86,856 രൂപ) നഷ്ടപരിഹാരമായി നല്‍കാനാണ് ഉത്തരവ്