ബെംഗളൂരു : ചിക്കമഗളൂരുവിൽ സിനിമാ ചിത്രീകരണസ്ഥലത്ത് അതിക്രമിച്ചുകയറിയ ഒരുസംഘമാളുകൾ മോശമായി പെരുമാറിയതായി പരാതി. ‘കൊരഗജ്ജ’ എന്ന കന്നഡസിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. നടി ശുഭ പൂഞ്ജയുൾപ്പെടുന്ന ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ബൈക്കുകളിലെത്തിയ സംഘം മാരകായുധങ്ങളുമായി അതിക്രമിച്ചു കയറുകയായിരുന്നു. നടിയോട് മോശമായി പെരുമാറുകയും കൈയിൽ പിടിച്ചുവലിച്ചെന്നും ആരോപണമുണ്ട്. ഇതേത്തുടർന്ന് ചിത്രീകരണം നിർത്തിവെച്ചു.ശനിയാഴ്ച വൈകിട്ട് കുദ്രെമുഖ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
അനുമതിവാങ്ങിയശേഷമാണ് സ്ഥലത്ത് ചിത്രീകരണം നടത്തിയതെന്ന് സംവിധായകൻ സുധീർ അട്ടവര പറഞ്ഞു.
ഡെങ്കി ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയെ ഡോക്ടറുടെ സഹായി ബലാത്സംഗം ചെയ്തു
യുപിയില്‍ ഡെങ്കി ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയെ ഡോക്ടറുടെ സഹായി ബലാത്സംഗം ചെയ്തു. മുസാഫര്‍നഗര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്.രോഗികളെല്ലാം ഉറങ്ങുന്ന സമയത്തായിരുന്നു സംഭവം. സംഭവത്തില്‍ സഹായിയായ ഷുഐബ് എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.ഡെങ്കി ബാധിച്ച അവശനിലയിലായിരുന്നു യുവതി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ മറ്റ് രോഗികളെല്ലാം ഉറങ്ങുന്ന സമയത്ത് പ്രതി യുവതിയുടെ അടുത്തെത്തുകയും അനുചിതമായി സ്പര്‍ശിക്കുന്നതും വ്യക്തമാണ്. സംഭവത്തിന് പിന്നാലെ പ്രതി കുറ്റം സമ്മതിച്ചതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. രണ്ട് മാസം മുൻപാണ് ഷുഐബ് ജോലിയില്‍ പ്രവേശിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു.