Home Featured ബെംഗളൂരു: നിലക്കടല മേളയ്ക്ക് തുടക്കം

ബെംഗളൂരു: നിലക്കടല മേളയ്ക്ക് തുടക്കം

ബെംഗളൂരു: പാരമ്പര്യവും ചരിത്രവുംമേളിക്കുന്ന ബസവനഗുഡിയിലെ കടലക്കായ് പരിഷയ്ക്ക് (നിലക്കടല മേള) തുടക്കമായി. കടലവിഭവങ്ങളുടെ സ്വാദ് മതിവരുവോളം ആസ്വദിക്കാൻ അവസരം ഒരുക്കുന്ന മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർവഹിച്ചു.കാർത്തിക മാസത്തിലെ അവസാന തിങ്കളാഴ്ചയായ ഇന്നാണ് മേള ഔദ്യോഗികമായി ആരംഭിക്കുന്നതെങ്കിലും അവധി ദിനമായ ഇന്നലെ തന്നെ ആയിരങ്ങളാണ് ബസവനഗുഡി ദൊഡ്ഡഗണേശ ക്ഷേത്ര ത്തിലെത്തിയത്.

വിളവെടുത്ത കടല ക്ഷേത്രത്തിൽ സമർപ്പിക്കാൻ സമീപജില്ലകളിൽ നിന്നുള്ള കർഷകർ ഉൾപ്പെടെ എത്തും. 450 വർഷത്തി ലേറെ പഴക്കമുള്ള കടലക്കായ് പരിശയ്ക്കൊപ്പം ഇത്തവണ കെ ഭൂതി തടാക ത്തിലെ തെപ്പരഥോത്സവും ഒരുമിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.1,200 സ്റ്റാളുകളുള്ള മേളയിൽ പ്ലാസ്റ്റിക് കവറുകളുടെ വിൽപന നിരോധിച്ചിട്ടുണ്ട്.ബെംഗളൂരു ഗ്രാമജില്ല, ചിക്കബെല്ലാപുര, ദോടാബെല്ലപുര, മാണ്ട്യ,രാമനഗര,കോലാർ, ഹൊസൂർ, കൃഷ്ണഗിരി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് കടലവിഭവങ്ങൾ വിൽക്കാനെത്തുന്നവരിൽ ഏറെയും.

കടലയ്ക്ക് പുറമേ അടുക്കള വിഭവങ്ങൾ, കാർഷിക ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ, കര കൗശല ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ വഴിയോരക്കച്ചവടവും മേളയുടെ ഭാഗമായുണ്ട്.

മലയാളികള്‍ക്ക് ‘നന്ദി’ പറഞ്ഞ് ഖത്തര്‍; അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ മലയാളത്തില്‍ ആ രണ്ടക്ഷരം

ദോഹ: ഒരു ലോകകപ്പ് വേദിയില്‍ നമ്മുടെ മലയാളം, നമ്മുടെ ‘നന്ദി’. അതെ ഖത്തര്‍ ലോകകപ്പിലെ പ്രധാന വേദികളിലൊന്നായ അല്‍ ബൈത്ത് സ്‌റ്റേഡിയത്തിലാണ് മലയാളത്തിലുള്ള വാക്കുകളും ഉള്ളത്.നന്ദി’ എന്നാണ് സ്റ്റേഡിയത്തിന്റെ കവാട പരിസരത്തുള്ളത്.ലോകത്തെ അസംഖ്യം ഭാഷകളിലെ താങ്ക്‌സ് എന്ന പദത്തിനൊപ്പമാണ് ‘നന്ദി’യും ഇടം നേടിയത്.

തൊട്ടടുത്ത് തന്നെ ബ്രസീലിലെ നന്ദി പദമായ ഒബ്രിഗാദോയുമുണ്ട്. ചന്ദ്രിക എഡിറ്ററും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനുമായ കമാല്‍ വരദൂരാണ് ഇക്കാര്യം മലയാളികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

കമാല്‍ വരദൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്:

നമുക്ക് അഭിമാനിക്കാന്‍മറ്റെന്ത് വേണം..നോക്കുക…അല്‍ ബൈത്ത് സ്റ്റേഡിയത്തിന്റെകവാടത്തിലെ ആ രണ്ടക്ഷരം നന്ദി..ലോകത്തെ അസംഖ്യം ഭാഷകളിലെ thanks എന്ന പദത്തിനൊപ്പമാണ്നമ്മുടെ നന്ദി..തൊട്ടരികില്‍ ബ്രസീലുകാരുടെ നന്ദി പദമായ ഒബ്രിഗാദോയുമുണ്ട്..ഒരു ലോകകപ്പ് വേദിയില്‍നമ്മുടെ മലയാളം..നമ്മുടെ നന്ദി,..ഷെയിക്ക് തമീം..മലയാള നാടിന് വേണ്ടി ഒരായിരം നന്ദി’

You may also like

error: Content is protected !!
Join Our WhatsApp Group