ബെംഗളൂരു: മഴയ്ക്കിടെ മല്ലേശരത്തെ കടലയ്ക്കായ് പരിഷയ്ക്ക് (നിലക്കടല മേള) തുടക്കമായി. കാടുമല്ലികാർജുന ക്ഷേത്ര പരിസരത്ത് നടക്കുന്ന മേള നാളെ സമാപിക്കും.സമീപ ജില്ലകളിൽ നിന്നുൾപ്പെടെയുള്ള കർഷകരാണ് വിവിധ വലുപ്പത്തിലും രൂപത്തിലുമുള്ള കടലകളും വിഭവങ്ങളും വിൽക്കാൻ മേളയിലെത്തുന്നത്. നേരത്തെ ബസവനഗുഡി ബുൾ ക്ഷേത്രപരിസരത്ത് മാത്രമുണ്ടായിരുന്ന കടലക്കായ് പരിഷെ 5 വർഷം മുൻപാണ് മല്ലേശ്വരത്തും ആരംഭിച്ചത്. അടുക്കള ഉപകരണങ്ങളും കളിപ്പാട്ടങ്ങളും മേളയുടെ ഭാഗമായി വിൽപനയ്ക്കുണ്ട്.
കല്യാണത്തിന് വിളിച്ചില്ല’; വിവാഹവീട്ടില്‍ കൂട്ടത്തല്ല്, വധുവിന്റെ അച്ഛന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി. വധുവിന്റെ അച്ഛന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക് പറ്റി.വിവാഹത്തിന് ക്ഷണിക്കാത്തതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കം വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.വിഴിഞ്ഞത്ത് നിന്നെത്തിയ ഒരാള്‍ കല്യാണം വിളിച്ചില്ലെന്ന് ആരോപിച്ച് വധുവിന്റെ അച്ഛനുമായി വാക്കേറ്റമുണ്ടായി തല്ലിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
സംഘര്‍ത്തില്‍ പരുക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.
സ്കാനിംഗിനെത്തിയ യുവതി വസ്ത്രം മാറുന്നത് മൊബൈലില്‍ പകര്‍ത്തി റേഡിയോളജിസ്റ്റ് അറസ്റ്റില്‍
ഏഴംകുളം സ്വദേശിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്.അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപം അടുത്തിടെ ആരംഭിച്ച ദേവീ സ്കാനില്‍ വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. വിവരം പുറത്തറിയാതിരിക്കാന്‍ ലാബ് അധികൃതര്‍ ശ്രമിച്ചെങ്കിലും യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.മുറിയിലെ അലമാരയില്‍ മൊബൈല്‍ ഫോണ്‍ തുണിയില്‍ പൊതിഞ്ഞ് കാമറ മാത്രം വെളിയില്‍ കാണത്തക്കവിധം ഒളിപ്പിച്ചുവച്ചായിരുന്നു ദൃശ്യം പകര്‍ത്തല്‍. സംശയം തോന്നിയ യുവതി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്.
ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത ശേഷം യുവതി ബഹളം വച്ചു. ഓടിയെത്തിയ അന്‍ജിത്ത് ഫോണ്‍ വാങ്ങാനായി ഇവരുടെ കൈയില്‍ കടന്നുപിടിക്കുകയും ചെയ്തു. അപ്പോഴേക്കും മറ്റുള്ളവരുമെത്തി.ഇയാളുടെ മൊബൈല്‍ ഫോണില്‍ ഇത്തരത്തില്‍ ചിത്രീകരിച്ച എട്ട് വീഡിയോകള്‍ കണ്ടെത്തി. വേറെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തോ എന്നറിയാന്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഡിവൈ. എസ്. പി ആര്‍. ബിനു പറഞ്ഞു. അന്‍ജിത്തിനെ റിമാന്‍ഡ്ചെയ്തു.