Home തിരഞ്ഞെടുത്ത വാർത്തകൾ കല്യാണ മണ്ഡപത്തിലേക്കുള്ള യാത്രയ്ക്കിടെ വരന് വെട്ടേറ്റു

കല്യാണ മണ്ഡപത്തിലേക്കുള്ള യാത്രയ്ക്കിടെ വരന് വെട്ടേറ്റു

by ടാർസ്യുസ്

മൈസൂരു: ചാമരാജ്‌നഗർ ജില്ലയിലെ കൊല്ലേഗലിൽ കല്യാണ മണ്ഡപത്തിലേക്കുള്ള യാത്രയ്ക്കിടെ വരന് വെട്ടേറ്റ സംഭവത്തിൽ വധുവും കാമുകനുമടക്കം മൂന്നുപേർ അറസ്റ്റിലായി. കുന ഗള്ളി വില്ലേജിലെ രവീഷിനാണ് വെള്ളിയാഴ്ച വെട്ടേറ്റത്. സംഭവത്തിൽ രവീഷിൻ്റെ വധു കൊല്ലേഗലിലെ അംഗാലിലേ ഔട്ടിലെ നയന, ബെംഗളൂരു സ്വദേശിയായ കാമുകൻ ദർശൻ, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിനുപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. ഒളിവിൽ കഴിയുന്ന മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. വെള്ളിയാഴ്ച വിവാഹച്ചടങ്ങിനായി കൊല്ലേഗലിലെ വെങ്കിടേശ്വര കല്യാണ മണ്ഡപത്തിലേക്ക് രവീഷ് കുടുംബത്തോടൊപ്പം കാറിൽ പോകവേ മറ്റൊരു കാറിലെത്തിയ നാലംഗ സംഘം വെട്ടി പ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായ രക്തസ്രാവത്തെ തുടർന്ന് രവീഷിനെ കൊല്ലെ ഗൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ കല്യാണം മാറ്റിവെച്ചു. സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ തിങ്കളാഴ്ച അറസ്റ്റിലാകുന്നത്. ദർശനും നയനയും രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. നയനയുടെ സമ്മതമില്ലാതെയാണ് വീട്ടുകാർ രവീഷുമായുള്ള വിവാഹം ഉറപ്പിച്ചത്. തുടർന്ന് രവീഷിനോട് വിവാഹത്തിൽ നിന്ന് പിന്മാറാൻ ദർശനും നയനയും ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതിന്റെ പ്രതികാരമെന്നോണമാണ് വിവാഹം മുടങ്ങാൻ അന്നേ ദിവസം തന്നെ രവീഷിനെ ആക്രമിച്ചത്. അറസ്റ്റിലായ ദർശനെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചനയിൽ നയനയ്ക്കും പങ്കുള്ളതായി തെളിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ നയനയെയും ദർശനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചാമരാജനഗർ ബാലമന്ദിരത്തിലേക്ക് മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group