ബെംഗളൂരു: കോൺഗ്രസ് സർക്കാരിന്റെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഗൃഹലക്ഷ്മി പദ്ധതിക്ക് ജൂലായ് 19-ന് തുടക്കമാകും. വീട്ടമ്മമാരുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് മാസം രണ്ടായിരം രൂപവീതം നൽകുന്ന പദ്ധതിയാണിത്. ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷനാണ് 19-ന് തുടക്കംകുറിക്കുന്നത്. രജിസ്‌ട്രേഷന് സമയപരിധിയില്ലെന്ന് വനിതാ ശിശു ക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ അറിയിച്ചു.റേഷൻ കാർഡിൽ കുടുംബനാഥയായി ചേർത്തിട്ടുള്ള സ്ത്രീയാണ് പദ്ധതിക്കായി രജിസ്റ്റർ ചെയ്യേണ്ടത്. ബി.പി.എൽ-എ.പി.എൽ.വ്യത്യാസമില്ലാതെ പദ്ധതിയിൽ ഉൾപ്പെടുത്തും.
കുടുംബനാഥയോ ഭർത്താവോ വരുമാനനികുതി അടക്കുന്നവരാകരുത്. 1.28 കോടി കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.രജിസ്റ്റർ ചെയ്യാൻ ഗുണഭോക്താക്കളുടെ ആധാർകാർഡ് ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ്. സന്ദേശം വരും. തീയതിയും സമയവും രജിസ്‌ട്രേഷന് എത്തേണ്ട സമയവും അതിൽ വ്യക്തമാക്കും.
ഗ്രാമീണ മേഖലയിൽ തൊട്ടടുത്തുള്ള ഗ്രാമ വൺ കേന്ദ്രങ്ങളിലോ ബാപ്പുജി സേവാകേന്ദ്രങ്ങളിലോ എത്തി രജിസ്റ്റർ ചെയ്യാം. നഗര പ്രദേശങ്ങളിൽ അടുത്തുള്ള കർണാടക വൺ കേന്ദ്രത്തിലോ ബെംഗളൂരു വൺ കേന്ദ്രത്തിലോ എത്തി രജിസ്റ്റർ ചെയ്യാം. ഹെൽപ് ലൈൻ നമ്പർ: 1902. വാട്‌സാപ്പ് മെസേജും എസ്.എം.എസും അയച്ച് സഹായം തേടാൻ മൊബൈൽ നമ്പർ: 8147500500.
സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വീണ്ടും സമരം ആരംഭിക്കുമെന്ന് ദയാബായി
വീണ്ടും സമരം ആരംഭിക്കാനൊരുങ്ങി സാമൂഹികപ്രവര്‍ത്തക ദയാബായി. കാസര്‍കോട്ടെ എൻഡോസള്‍ഫാൻ ദുരിതബാധിതര്‍ക്കു വേണ്ടി താൻ നടത്തിയ സമരം അവസാനിപ്പിക്കുന്നതിനു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.കാസര്‍കോട്ടോ കൊച്ചിയിലോ ആകും ഇത്തവണ സമരം. സുപ്രീം കോടതിയെ സമീപിക്കാനും ആലോചനയുണ്ടെന്ന് അവര്‍ പറഞ്ഞു.ദയാബായിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നിലും പിന്നീട് ആശുപത്രിയിലും 18 ദിവസം നീണ്ട സമരം ഒക്ടോബര്‍ 19ന് അവസാനിപ്പിച്ചത് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ വിശ്വസിച്ചായിരുന്നു.