ബെംഗളൂരു : വീടുകൾ സന്ദർശിച്ച് 30വയസ്സിനു മുകളിലുള്ളവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുന്ന ‘ഗൃഹ ആരോഗ്യ പദ്ധതി ജനുവരിയിൽ തുടങ്ങും. ഇതിനുമുന്നോടിയായി ഒരോ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലും ഡോക്ടർമാർ ഉൾപ്പെടുന്ന പ്രത്യേകസംഘത്തെ നിയോഗിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി.
ആദ്യഘട്ടത്തിൽ രാമനഗര, തുമകൂരു, ബെലഗാവി, ഗദക്, ബെല്ലാരി, യാദ്ഗിർ, ദക്ഷിണ കന്നഡ, മൈസൂരു എന്നീ എട്ടു ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.ആശാവർക്കർമാരും നഴ്സുമാരും ഡോക്ടറും ഉൾപ്പെടുന്നതായിരിക്കും ഓരോ സംഘവും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഇവർ വീടുകളിലെത്തുക. നാലുമാസംകൊണ്ട് ഓരോ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും പരിധിയിലുള്ള മുഴുവൻ വീടുകളിലും പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇത്തരം പരിശോധനയിൽ ഏതെങ്കിലും രോഗലക്ഷണങ്ങൾ കണ്ടെത്തുകയാണെങ്കിൽ സമീപത്തെ ആശുപത്രിയിൽ ചികിത്സയ്ക്കുള്ള സൗകര്യവുമൊരുക്കും.വീടുകൾ കയറാനുള്ള ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കുമുള്ള പരിശീലനം ഡിസംബർ പകുതിയോടെ പൂർത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. പരിശോധന ഉപകരണങ്ങൾ ഡിസംബറോടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെത്തിക്കും.അടുത്തവർഷം പകുതിയോടെ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കേന്ദ്രസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
റാലിക്കിടെ മൈതാനത്തെ പോസ്റ്റില്‍ വലിഞ്ഞു കയറി യുവതി; പ്രസംഗം നിര്‍ത്തി അനുനയിപ്പിച്ച് മോദി
തെലങ്കാനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നടക്കവെ, തന്റെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ മൈതാനത്തെ ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്ന പോസ്റ്റിനു മുകളില്‍ വലിഞ്ഞു കയറി യുവതി.യുവതിയെ കണ്ടയുടൻ പ്രസംഗം നിര്‍ത്തി അവരോട് താഴെയിറങ്ങാൻ മോദി അഭ്യര്‍ഥിച്ചു. ഷോക്കടിക്കാനിടയുണ്ടെന്നും താഴെയിറങ്ങണമെന്നും ആവര്‍ത്തിച്ചു പറഞ്ഞു. അവര്‍ പറയുന്നത് കേള്‍ക്കാമെന്നും ഉറപ്പു നല്‍കി. അവര്‍ തയാറായതോടെ ഏതാനും പേര്‍ ചേര്‍ന്ന് യുവതിയെ താഴെയിറക്കിയതോടെയാണു പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നത്.ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്സില്‍ മഡിഗ റിസര്‍വേഷൻ പോരാട്ട സമിതി (എം.ആര്‍.പി.എസ്)യുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
എ.എൻ.ഐ വാര്‍ത്ത ഏജൻസിയാണ് ഇതിന്റെ വിഡിയോ പങ്കുവെച്ചത്.”മകളെ, താഴെയിറങ്ങൂ. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ആ വയര്‍ അത്ര നല്ലതല്ല, ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടാവാൻ സാധ്യതയുണ്ട്. ആര്‍ക്കും ഒരു ഗുണവുമുണ്ടാകില്ല. ഞാൻ നിന്റെയടുത്തേക്ക് വരാം. നിന്റെ പ്രശ്നങ്ങള്‍ കേള്‍ക്കാം.”-എന്നാണ് മോദി യുവതിയോട് പറഞ്ഞത്.തെലങ്കാനയിലെ ഏറ്റവും വലിയ വോട്ടുവിഹിതമാണ് എസ്.ടി വിഭാഗമായ മഡിക സമുദായം. 10 വര്‍ഷമായി ഈ സമുദായത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് തെലങ്കാന സര്‍ക്കാരെന്ന് മോദി ആരോപിച്ചു. മഡിഗ സമുദായത്തിന്റെ ഉന്നതി ലക്ഷ്യം വെക്കുന്നതായും മറ്റ് പാര്‍ട്ടികള്‍ ചെയ്ത അവരോട് പാപത്തിന് താൻ മാപ്പുപറയാൻ ഉദ്ദേശിക്കുന്നതായും മോദി വ്യക്തമാക്കി.
തെലങ്കാനയില്‍ ഇത് രണ്ടാംതവണയാണ് മോദി പ്രചാരണത്തിനെത്തുന്നത്. നവംബര്‍ 30നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിന് ഫലമറിയാം. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പിന്നാക്ക സമുദായത്തില്‍ പെട്ടയാളെ മുഖ്യമന്ത്രിയാക്കുമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനം.