Home Featured കർണാടക മലിനീകരണ നിയന്ത്രണ ബോർഡിന് 10,000 പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ

കർണാടക മലിനീകരണ നിയന്ത്രണ ബോർഡിന് 10,000 പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ

ബെംഗളൂരു : പഴയവാഹനങ്ങളുടെ പുകനിയന്ത്രിക്കാൻ നടപടിയെടുക്കാത്ത കുറ്റത്തിന് കർണാടക മലിനീകരണ നിയന്ത്രണ ബോർഡിന് ദേശീയ ഹരിത ട്രിബ്യൂണൽ 10,000 രൂപ പിഴ ചുമത്തി.ട്രിബ്യൂണലിന്റെ ദക്ഷിണ മേഖലാ ബെഞ്ചിന്റേതാണ് നടപടി. പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ പുക നിയന്ത്രിക്കാനുള്ള നടപടികൾ ബോർഡ് സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു സ്വേദശി സി.എസ്. കൃഷ്ണൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.

വിഷയത്തിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തെ ട്രിബ്യൂണൽ ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയില്ല.തുടർന്നാണ് പിഴ വിധിച്ചത്. ഹർജി സെപ്റ്റംബർ 20-ന് വീണ്ടും പരിഗണിക്കുമ്പോൾ ബോർഡിനോടും സർക്കാരിനോടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

അഗ്നിപഥ് പദ്ധതിയില്‍ മാറ്റത്തിനൊരുങ്ങി കേന്ദ്രം; കൂടുതല്‍ പേരെ സ്ഥിരപ്പെടുത്തിയേക്കും

സേനകളിലേക്കുള്ള ഹ്രസ്വകാല റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥില്‍ മാറ്റങ്ങള്‍ വരുത്താൻ കേന്ദ്രസർക്കാർ തയാറാകുന്നുവെന്ന് റിപ്പോർട്ട്.സ്ഥിരപ്പെടുത്തുന്ന ആളുകളുടെ എണ്ണത്തില്‍ വർധന വരുത്തുക, ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും ഉയർത്തുക തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. നാല് വർഷ സൈനിക സേവനത്തിനായുള്ള പദ്ധതിയുടെ പേരില്‍ പ്രതിപക്ഷ വിമർശനവും ഉദ്യോഗാർഥികളുടെ പ്രതിഷേധവും ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ നീക്കം. നിലവില്‍ അഗ്നിവീറുകളായി റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ 25 ശതമാനം പേരെ മാത്രമാണ് സ്ഥിരം സർവീസിലേക്ക് പരിഗണിക്കുന്നത്.

എന്നാല്‍ ഇത് സേനയുടെ അംഗബലത്തെ വലിയ തോതില്‍ ബാധിക്കുമെന്നാണ് സൈന്യം വിലയിരുത്തല്‍. നാലു വർഷ സേവനം പൂർത്തിയാക്കുന്നവരില്‍ 50 ശതമാനം പേരം സ്ഥിരപ്പെടുത്തണമെന്ന് കരസേന ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഇതു സംബന്ധിച്ച ആഭ്യന്തര സർവേക്കു ശേഷം കരസേന പ്രതിരോധ മന്ത്രാലയത്തിന് നിർദേശങ്ങള്‍ സമർപ്പിച്ചിട്ടുണ്ട്. എന്നാല്‍ ശിപാർശകള്‍ നടപ്പാക്കാൻ കാലതാമസം നേരിട്ടേക്കാമെന്നും വിവരമുണ്ട്.2022ലാണ് ഹ്രസ്വകാല സൈനിക സേവനത്തിനായുള്ള അഗ്നിപഥ് പദ്ധതി കേന്ദ്രം അവതരിപ്പിച്ചത്.

നാലുവർഷ സേവനത്തിനു ശേഷം 75 ശതമാനം പേരെയും പിരിച്ചുവിടുന്നതാണ് പദ്ധതി. പത്ത് ശതമാനം വാർഷിക വർധനയോടെയുള്ള ശമ്ബളമാണ് നല്‍കുന്നത്. പിരിയുമ്ബോള്‍ അഗ്നിവീർ കോർപസ് ഫണ്ടില്‍നിന്ന് നിശ്ചിത തുക നല്‍കും. എന്നാല്‍ സാധാരണ സൈനികർക്ക് ലഭിക്കുന്ന പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ വിരമിക്കുന്ന അഗ്നിവീറുകള്‍ക്ക് ഉണ്ടായിരിക്കില്ല. പദ്ധതിക്കെതിരെ രാജ്യവ്യാപകമായി വൻ തോതിലുള്ള പ്രതിഷേധമാണ് ഉയർന്നത്. സൈനിക പെൻഷൻ നല്‍കുന്നത് ഇല്ലാതാക്കി ലാഭം കണ്ടെത്താനുള്ള കേന്ദ്ര നയത്തെ ഉദ്യോഗാർഥികളും പ്രതിപക്ഷ കക്ഷികളും വിമർശിച്ചു

. നാല് വർഷത്തിനു ശേഷം യുവാക്കളുടെ ഭാവി എന്താകുമെന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞതിന് പദ്ധതിക്ക് എതിരായ വികാരവും കാരണമായെന്ന് ബി.ജെ.പിക്കുള്ളിലും ചർച്ചയായി. ഇതോടെയാണ് കേന്ദ്രം മാറ്റങ്ങള്‍ ആലോചിക്കുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group