ബെംഗളൂരു ∙ ബെംഗളൂരു ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ നഗരങ്ങളിൽ വായുവിന്റെ ഗുണനിലവാരം ഏറെ പിന്നിലാണെന്ന റിപ്പോർട്ട് സന്നദ്ധസംഘടനയായ ഗ്രീൻപീസ് ഫൗണ്ടേഷൻ പുറത്തുവിട്ടു. ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന ശുദ്ധവായു മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ബെംഗളൂരുവിനെ കൂടാതെ മംഗളൂരു, മൈസൂരു തുടങ്ങിയ ദക്ഷിണേന്ത്യയിലെ 10 നഗരങ്ങൾ ഏറെ പിന്നിലാണെന്ന് റിപ്പോർട്ടിലുണ്ട്.
ഹൈദരാബാദ്, ചെന്നൈ, വിശാഖപട്ടണം, കൊച്ചി, അമരാവതി, വിജയവാഡ, വിശാഖപട്ടണം, പുതുച്ചേരി എന്നിവിടങ്ങളിലെ ഗുണനിലവാരമാണ് പരിശോധനയ്ക്കു വിധേയമാക്കിയ മറ്റു നഗരങ്ങൾ. പൊതുഗതാഗത സംവിധാനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, സോളർ വൈദ്യുതി തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ പ്രശ്നത്തിനു വലിയതോതിൽ പരിഹാരം കാണാൻ സർക്കാരുകൾക്ക് കഴിയുമെന്ന നിർദേശവും റിപ്പോർട്ട് മുന്നോട്ടുവച്ചിട്ടുണ്ട്.
വിറ്റത് മദ്യം കലര്‍ത്തിയ ഐസ്‌ക്രീം, തിരക്ക് കൂടി, വൻ ഡിമാൻഡ്; പാര്‍ലര്‍ പൂട്ടിച്ച് എക്‌സൈസ്
മദ്യം കലർത്തിയ ഐസ്ക്രീം വില്‍പ്പന നടത്തിയ ഐസ്ക്രീം പാർലർ എക്സൈസ് പൂട്ടിച്ചു. ഹൈദരാബാദ് ജൂബിലിഹില്‍സിലെ റോഡ് നമ്ബർ-1 ല്‍ പ്രവർത്തിക്കുന്ന ‘അരികോ കഫേ ആൻഡ് ഐസ്ക്രീം പാർലർ’ ആണ് അധികൃതർ അടപ്പിച്ചത്.ഇവിടെനിന്ന് മദ്യംകലർത്തിയ 11.5 കിലോ ഐസ്ക്രീമും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരായ ദയാകർ റെഡ്ഡി, ശോഭൻ എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമയായ ഗട്ടു ചന്ദ്രറെഡ്ഡി ഒളിവിലാണ്.
ഏതാനും മാസങ്ങളായി സ്ഥാപനത്തില്‍ മദ്യം കലർത്തിയ ഐസ്ക്രീം വില്‍പ്പന നടത്തിവരുന്നതായാണ് എക്സൈസ് അധികൃതർ പറയുന്നത്. ഒരുകിലോ ഐസ്ക്രീമില്‍ 60 മില്ലി ലിറ്റർ വിസ്കി കലർത്തിയായിരുന്നു പ്രത്യേകപേരില്‍ ഐസ്ക്രീം വിറ്റഴിച്ചിരുന്നത്. സ്കൂള്‍ വിദ്യാർഥികളടക്കമുള്ള കുട്ടികളും കൗമാരക്കാരുമായിരുന്നു ഇതിന്റെ പ്രധാന ഉപയോക്താക്കള്‍.മദ്യം കലർത്തിയ ഐസ്ക്രീമിനെക്കുറിച്ച് സ്ഥാപനം പ്രത്യേകം പരസ്യമൊന്നും ചെയ്തിരുന്നില്ല. എന്നാല്‍, ഇതിന്റെ രുചിയറിഞ്ഞവർ ഐസ്ക്രീമിനെ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവെച്ചു.
ഇതോടെ ഐസ്ക്രീമിന് ആവശ്യക്കാരേറുകയും പാർലർ തിരക്ക് വർധിക്കുകയും ചെയ്തു.സാമൂഹിക മാധ്യമങ്ങളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പാർലറില്‍ റെയ്ഡ് നടത്തിയത്. ആദ്യം ജൂബിലി ഹില്‍സ് റോഡ് നമ്ബർ അഞ്ചില്‍ പ്രവർത്തിക്കുന്ന ഐസ്ക്രീം നിർമാണ യൂണിറ്റിലാണ് പരിശോധന നടത്തിയത്. പിന്നാലെ ഐസ്ക്രീം പാർലറില്‍നിന്ന് വില്‍ക്കാനായി തയ്യാറാക്കിയിരുന്ന 11.5 കിലോ ഐസ്ക്രീമും പിടിച്ചെടുത്തു.