ബെംഗളൂരു∙ ബിഎംടിസി ബസുകളുടെ എണ്ണം 14,000 ആയി ഉയർത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു പരിസ്ഥിതി സംഘടന ഗ്രീൻപീസ് കത്തയച്ചു. യാത്രാക്ലേശം ഒഴിവാക്കാൻ 24 മണിക്കൂറും ബസുകൾ സർവീസ് നടത്തേണ്ടതുണ്ട്. ഇതിനായി ഇക്കൊല്ലം അവസാനം ബസുകളുടെ എണ്ണം 10000 ആയും അടുത്ത 5 വർഷത്തിനുള്ള 14,000 ആക്കിയും ഉയർത്തണം.
സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും മറ്റും കൂടുതൽ സീറ്റ് സംവരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. നിലവിൽ 6758 ബിഎംടിസി ബസുകളാണ് നഗരത്തിൽ സർവീസ് നടത്തുന്നത്.സ്ത്രീകൾക്കു സൗജന്യ ബസ് യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തെ ഗ്രീൻപീസ് അഭിനന്ദിച്ചു.
സംസ്ഥാനത്ത് നാളെ മുതല്‍ ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നു.
മഴക്കാലം മുന്നില്‍ കണ്ട് സംസ്ഥാനത്ത് ജൂണ്‍ 2 മുതല്‍ പ്രത്യേകമായി ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. താലൂക്ക് ആശുപത്രികള്‍ മുതലായിരിക്കും ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുക.ഇതുകൂടാതെ ഫീവര്‍ വാര്‍ഡുകളും ആരംഭിക്കും. ജൂണ്‍ 1, 2 തീയതികളില്‍ മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഇവ ഉറപ്പ് വരുത്തണം. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകര്‍ച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധം നേരത്തെതന്നെ ശക്തമാക്കുന്നതിനുവേണ്ടി നടത്തിയ ഉന്നതതല യോഗത്തിലാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇക്കാര്യം അറിയിച്ചത്.
വേനല്‍മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതില്‍ വര്‍ധനവുള്ളതിനാല്‍ ജില്ലകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. മറ്റ് കൊതുക് ജന്യ രോഗങ്ങളും ചെറുതായി വര്‍ധിക്കുന്നതായി കാണുന്നു. ഡെങ്കിപ്പനി, എലിപ്പനി, സിക്ക, ചിക്കൻഗുനിയ, കോളറ, ഷിഗല്ല, എച്ച്. 1 എൻ. 1 എന്നിവയ്ക്കെതിരെ ശ്രദ്ധ വേണം. നിലവിലെ ചികിത്സാ പ്രോട്ടോകോള്‍ പാലിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കും. ബോധവത്ക്കരണം ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്കി.പ്രളയാനുബന്ധ പ്രശ്നങ്ങള്‍ പ്രതിരോധിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
അവശ്യ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും വേണ്ടത്ര ശേഖരിച്ച് വയ്ക്കാനും മന്ത്രി നിര്‍ദേശം നല്കി. എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ മണ്ണില്‍ ജോലി ചെയ്യുന്നവരും കളിക്കുന്നവരും വെള്ളത്തിലിറങ്ങുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം.മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.
തദ്ദേശ സ്ഥാപനങ്ങളുടേയും റവന്യൂ വകുപ്പിന്റേയും പങ്കാളിത്തം ഉറപ്പാക്കും. വീടും, സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്. വീട്ടില്‍ അകത്തും പുറത്തും വെള്ളം കെട്ടി നിര്‍ത്തരുത്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. നിപ വൈറസ് പ്രതിരോധം ജില്ലകള്‍ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്കി.