ബെംഗളൂരു: ബെംഗളൂരുവിലും ഡൽഹിയിലും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് 500 സൈക്കിളുകൾ നൽകാൻ സന്നത സംഘടയായ ഗ്രീൻപീസ് ഇന്ത്യ. വസ്ത്രനിർമാണ കമ്പനികൾ, വിട്ടുജോലി, നിർമാണമേഖല എന്നി വിടങ്ങളിലെ സ്ത്രീ തൊഴിലാളികൾക്കാണ് സൈക്കിളുകൾ നൽകുക. പരിസ്ഥിതി സൗഹാർദ പ്രോത്സാഹിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് സൈക്കിൾ നൽകുന്നത്. ബസ് സർവീസ് ഇല്ലാത്ത മേഖലകളിൽ കിലോമീറ്ററുകൾ നടന്നും സമാന്തര സർവീസുകളെആശ്രയിച്ചുമാണ് ജോലിക്കെത്തുന്നത്.പലരും ഇതോടെ ജോലി ഉപേക്ഷിക്കിന്ന സാഹചര്യത്തിമാണ്. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ സ്ത്രീ തൊഴിലാളികൾക്ക് സൈക്കിൾ വിതരണം ചെയ്തിരുന്നു