ബെംഗളൂരു : പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബെംഗളൂരുവിനെ ഏഴു മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിക്കുന്ന ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ നിയമ സഭയിൽ പാസാക്കി.
ബെംഗളൂരു നഗര വികസനത്തിൻ്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ബിൽ മേശപ്പുറത്ത് വെച്ചത്. ബെംഗളൂരുവിനെ കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും അധികാരവും ഭരണവും വികേന്ദ്രീകരിക്കപ്പെടണമെന്നും ശിവകുമാർ പറഞ്ഞു. ബിൽ ഇനി നിയമനിർമാണ കൗൺസിലിൽ പാസാകണം. അതേസമയം, ബില്ലിനെതിരേ പ്രതിപക്ഷം രഗത്തെത്തി.
ബിൽ മരണമണിയാണെന്നും കന്നഡിഗരല്ലാത്തവർ മേയർമാരാകുമെന്നും പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു. ഭരണഘടനയുടെ 74-ാം ഭേദഗതിക്ക് വിരുദ്ധമാണ് ബിൽ.അധികാരം മുഖ്യമന്ത്രിയിൽ കേന്ദ്രിതമാകുമെന്നും അശോക പറഞ്ഞു. ബി.ജെ.പി. എം.എൽ.എ.മാർ ജനവിരുദ്ധരാണെന്നും ബെംഗളൂരുവിലെ ജനങ്ങൾക്ക് സൗകര്യങ്ങൾ നൽകാൻ അവർക്ക് താത്പര്യമില്ലെന്നും ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
കമ്മിറ്റിയിൽ ബി.ജെ.പി. എം.എൽ.എ.മാർ ബില്ലിനെ പിന്തുണച്ചിരുന്നു. എന്നാൽ, രാഷ്ട്രീയകാരണങ്ങൾകൊണ്ട് നിയമസഭയിൽ അവർ എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുപ്പിയുടെ മൂടി വിഴുങ്ങി കൈക്കുഞ്ഞിന് ദാരുണാന്ത്യം
കൂൾ ഡ്രിങ്ക്സ് കുപ്പിയുടെ മൂടി വിഴുങ്ങിയതിനെ തുടർന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുടുംബം പങ്കെടുത്ത ഒരു ആഘോഷ ചടങ്ങിനിടെയാണ് കുഞ്ഞ് കുപ്പിയുടെ മൂടി വിഴുങ്ങിയത്. മാതാപിതാക്കൾ ഉൾപ്പെടെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയത് കുഞ്ഞിന്റെ ദാരുണാന്ത്യത്തിൽ കലാശിക്കുകയായിരുന്നു. തെലങ്കാനയിൽ ആദിലാബാദിലെ ഉത്കൂർ വില്ലേജ് സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.
സുരേന്ദറും ഭാര്യയും മകൻ രുദ്ര അയാനൊപ്പമാണ് കൊമ്മഗുഡ വില്ലേജിൽ നടന്ന ആഘോഷ ചടങ്ങിനെത്തിയത്. അൽപ സമയം മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടാതെ പോയ വേളയിലാണ് കുഞ്ഞു അയാൻ കുപ്പിയുടെ മൂടി വിഴുങ്ങിയത്. തുടർന്ന് മാതാപിതാക്കൾ വിവരം അറിഞ്ഞതോടെ കുഞ്ഞിനെയുമെടുത്ത് ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തി. അപ്പോഴേക്കും അയാന്റെ ആരോഗ്യനില വഷളായിരുന്നു. ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ പരാമവധി ശ്രമിച്ചെങ്കിലും കുഞ്ഞ് മരണത്തിന് കീഴടങ്ങി.