Home Featured രാമക്ഷേത്ര നിർമാണത്തിന് സദഹള്ളിയിൽ നിന്ന് ഗ്രാനൈറ്റ് കല്ലുകൾ അയച്ചു.

രാമക്ഷേത്ര നിർമാണത്തിന് സദഹള്ളിയിൽ നിന്ന് ഗ്രാനൈറ്റ് കല്ലുകൾ അയച്ചു.

ബെംഗളൂരു; അയോധ്യ രാമക്ഷേ ത നിർമാണത്തിനായി ബെംഗളുരു വിമാനത്താവളത്തിനു സമീപം ദേവനഹള്ളിലെ സദഹള്ളിയിൽ നിന്ന് 5 ട്രക്ക് ലോഡ് ഗ്രാനൈറ്റ് കല്ലുകൾ അയച്ചു. ഇത് 8 ദിവസം കൊണ്ട് അയോധ്യയിലെത്തും. ഇത്തരത്തിൽ 6 മാസം കൊണ്ട് 2അടി വീതിയും 4 അടി നീളവുമു ള്ള 10000 ഗ്രാനൈറ്റ് കല്ലുകൾ അയോധ്യയിലേക്കു കൊണ്ടു പോകാനാണ് ലക്ഷ്യമിടുന്നത്. ക്ഷേത്രത്തിന്റെ അടിത്തറ നിർമാ ണത്തിനാണ് ഇതുപയോഗിക്കുന്നത്. ഉഡുപ്പി പേജാവർ മഠാധിപ തി വിശ്വപ്രസന്നതീർഥ സ്വാമി,കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലാജെ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് തുടങ്ങിയവരാണ് ട്രക്കുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. ട്രക്കുകൾ യാത്ര ആരംഭിക്കും മുൻപ് പ്രത്യേക പൂജയും നടത്തി യിരുന്നു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group