Home Featured ബെംഗളൂരു: കൊച്ചുമകളെ അഞ്ച് വര്‍ഷം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചു ; 70കാരന് 20 വര്‍ഷം തടവ്

ബെംഗളൂരു: കൊച്ചുമകളെ അഞ്ച് വര്‍ഷം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചു ; 70കാരന് 20 വര്‍ഷം തടവ്

ബെംഗളൂരു: കൊച്ചുമകളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതിന് എഴുപത് വയസുകാരനെ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ച്‌ ബെംഗളൂരു സെഷന്‍സ് കോടതി.ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും ഇയാള്‍ക്ക് വിധിച്ചിട്ടുണ്ട്. മൂന്നാം ക്ലാസ്‌ മുതല്‍ എട്ടാം ക്ലാസ് വരെ തുടര്‍ച്ചയായി എട്ട് വര്‍ഷം കൊച്ചുമകളെ ഇയാള്‍ പീഡിപ്പിച്ചു.കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്തും മറ്റുമായിരുന്നു പീഡനം. പ്രതി നീലച്ചിത്രങ്ങള്‍ക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയേയും ഇയാള്‍ നീലച്ചിത്രങ്ങള്‍ കാണിച്ചു.

പീഡനവിവരം പുറത്ത് പറയുകയാണെങ്കില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ അവളെ ഭീഷണിപ്പെടുത്തി. എട്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ 2020ലാണ് പെണ്‍കുട്ടി പീഡന വിവരം മാതാപിതാക്കളോട് പറയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ ബെംഗളൂരുവിലെ കുമാരസ്വാമി ലേ ഔട്ട് പൊലീസ്‌ സ്റ്റേഷനില്‍ പരാതിപ്പെടുകയും തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

പശു ആലിംഗന ദിനം’, ‘ഐശ്വര്യത്തിെന്‍റ സൈറണ്‍ മുഴങ്ങുന്നത് പോലെ..’ ട്രോളി മന്ത്രി

പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം വന്നതോടെ ട്രോളുകളുടെ പെരുമഴയാണെങ്ങും.സമൂഹമാധ്യമങ്ങളില്‍ പ്രണയദിനവും പശുക്കളുമാണിപ്പോള്‍ ട്രെന്‍ഡിങ്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ട്രോളുമായി രംഗത്തെത്തി. നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്. ”ഇച്ചിരി തവിട്..

ഇച്ചിരി തേങ്ങാപിണ്ണാക്ക്… ഐശ്വര്യത്തിെന്‍റ സൈറണ്‍ മുഴങ്ങുന്നത് പോലെ…” എന്നും കുറിച്ചിരിക്കുന്നു.മൃഗങ്ങളോടുള്ള അനുകമ്ബ വളര്‍ത്തുകയാണ് `പശു ആലിംഗന ദിന’ത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പറയുന്നത്. ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്ബദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നല്‍കുമെന്നുമാണു കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ ഉത്തരവിലുള്ളത്.പാശ്ചാത്യ സംസ്കാരത്തിന്‍റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് ആരോപിക്കുന്നു.

ഈ സാഹചര്യത്തിലാണ് പശു ആലിംഗനമെന്ന ആശയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group