Home Featured ബം​ഗ​ളൂ​രു:എല്ലാ ബി.ബി.എം.പി വാര്‍ഡുകളിലും മത്സ്യ വില്‍പനശാലകള്‍ തുടങ്ങും

ബം​ഗ​ളൂ​രു:എല്ലാ ബി.ബി.എം.പി വാര്‍ഡുകളിലും മത്സ്യ വില്‍പനശാലകള്‍ തുടങ്ങും

ബം​ഗ​ളൂ​രു: ബി.​ബി.​എം.​പി​ക്ക് കീ​ഴി​ല്‍ 243 വാ​ര്‍​ഡു​ക​ളി​ലും മ​ത്സ്യ വി​ല്‍​പ​ന​ശാ​ല​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ പ​റ​ഞ്ഞു.ഓ​രോ വാ​ര്‍ഡി​ലും 1,500 മു​ത​ല്‍ 2,000 വ​രെ ച​തു​ര​ശ്ര​മീ​റ്റ​ര്‍ വി​സ്തീ​ര്‍ണ​ത്തി​ല്‍ വി​ല്‍​പ​ന​ശാ​ല​ക​ള്‍ തു​ട​ങ്ങാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്.ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ല്‍​കും. ബം​ഗ​ളൂ​രു​വി​ല്‍ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യാ​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ മ​റ്റു കോ​ര്‍​പ​റേ​ഷ​നു​ക​ളി​ലേ​ക്കും ഇ​ത് വ്യാ​പി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബം​ഗ​ളൂ​രു പാ​ല​സ് മൈ​താ​ന​ത്ത് ഫി​ഷ​റീ​സ് വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ഉ​ള്‍നാ​ട​ന്‍ മ​ത്സ്യ ഉ​ല്‍പാ​ദ​ക ക​ണ്‍വെ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​സ്തു​ത പ​ദ്ധ​തി ഗ്രാ​മീ​ണ മേ​ഖ​ല​യി​ലും ന​ഗ​ര​മേ​ഖ​ല​യി​ലും നി​ര​വ​ധി പേ​ര്‍​ക്ക് ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​വു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഉ​ല്‍​പാ​ദ​നം, വി​പ​ണ​നം, മാ​നേ​ജ്‌​മെ​ന്റ്, ക​യ​റ്റു​മ​തി, പ്രാ​ദേ​ശി​ക വി​പ​ണി തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലു​ണ്ട്. വി​പ​ണ​നം, ന​ട​ത്തി​പ്പ്, ഗ​താ​ഗ​തം എ​ന്നി​വ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ സ്വ​കാ​ര്യ മേ​ഖ​ല മു​ന്നോ​ട്ടു​വ​ന്നാ​ല്‍ എ​ല്ലാ സ​ഹാ​യ​വും ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​ണ്.എ​ട്ടു ല​ക്ഷം കോ​ടി രൂ​പ​യു​ടെ മ​ത്സ്യ​ബ​ന്ധ​ന വ്യാ​പാ​രം സം​സ്ഥാ​ന​ത്തെ ജി.​ഡി.​പി നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ല്‍​മാ​ട്ടി അ​ണ​ക്കെ​ട്ട്, മ​ണ്ഡ്യ​യി​ലെ കെ.​ആ​ര്‍.​എ​സ് അ​ണ​ക്കെ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​ല​ര്‍ മാ​ത്ര​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കും.

ഇ​വ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി എ​ല്ലാ​വ​ര്‍​ക്കും തു​റ​ന്നു​ന​ല്‍​കും. 5,600 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ള​ങ്ങ​ളി​ല്‍ മ​ത്സ്യ​കൃ​ഷി​ക്കാ​യി ഗ്രാ​ന്‍​ഡ് അ​നു​വ​ദി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.കേ​ബി​ള്‍ വ​ല വ​ഴി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ന​ല്‍കു​ന്ന മൂ​ന്നു ല​ക്ഷം രൂ​പ വീ​തം സ​ബ്സി​ഡി നി​ല​വി​ലു​ള്ള 300ല്‍നി​ന്ന് 1000 ആ​യി വ​ര്‍ധി​പ്പി​ക്കും. സ്ത്രീ ​സാ​മ​ര്‍ഥ്യ പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ മൂ​ന്നു ല​ക്ഷം മു​ത​ല്‍ അ​ഞ്ചു ല​ക്ഷം വ​രെ ധ​ന​സ​ഹാ​യം ന​ല്‍കും.

സ്ത്രീ​ശ​ക്തി ഗ്രൂ​പ്പു​ക​ള്‍ക്കും സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍ പ​ദ്ധ​തി​ക്കു കീ​ഴി​ലും ഉ​ള്‍നാ​ട​ന്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ന് ന​ല്‍കു​ന്ന സ​ബ്സി​ഡി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ന്‍ 1,000 സം​ഘ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ര​ണം. സ​ബ്സി​ഡി നീ​ട്ടു​ന്ന​തി​നു​ള്ള ഗ്രാ​ന്‍​ഡു​ക​ള്‍ നേ​ര​ത്തെ​ത​ന്നെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ലി​യ ട്രെ​യി​ല​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ‘സ​മ്ബ​ത്ത്’ പ​ദ്ധ​തി ആ​രം​ഭി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ‘സ​മ്ബ​ത്ത്’​പ​ദ്ധ​തി​യി​ല്‍ 40 ശ​ത​മാ​നം സ​ബ്സി​ഡി കൂ​ടാ​തെ കു​റ​ഞ്ഞ പ​ലി​ശ​ക്ക് വാ​യ്പ​യോ​ടൊ​പ്പം 100 പു​തി​യ ഉ​ള്‍നാ​ട​ന്‍ ബോ​ട്ടു​ക​ള്‍ സം​സ്ഥാ​നം ന​ല്‍കി​യി​ട്ടു​ണ്ട്.

അ​ടു​ത്ത വ​ര്‍ഷം 300 ബോ​ട്ടു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി.മ​ത്സ്യ ഉ​ല്‍​പാ​ദ​ന​ക്ഷ​മ​ത വ​ര്‍ധി​പ്പി​ക്കാ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു. ഫി​ഷ​റീ​സ്-​തു​റ​മു​ഖ മ​ന്ത്രി എ​സ്. അ​ങ്കാ​ര, മ​ന്ത്രി​മാ​രാ​യ ഡോ. ​സി.​എ​ന്‍. അ​ശ്വ​ത് നാ​രാ​യ​ണ്‍, ബൈ​ര​തി ബ​സ​വ​രാ​ജ്, കോ​ട്ട ശ്രീ​നി​വാ​സ പൂ​ജാ​രി, ബി.​സി. നാ​ഗേ​ഷ്, ഫി​ഷ​റീ​സ് വ​കു​പ്പ് സെ​ക്ര​ട്ട​റി സ​ല്‍മ കെ. ​ഫ​ഹിം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ദയവായി പ്ലാസ്റ്റിക് കൊണ്ടുവരരുത്; അലക്ഷ്യമായി വലിച്ചെറിയരുത്; നീലക്കുറിഞ്ഞി കാണാന്‍ എത്തുന്നവരോട് അപേക്ഷിച്ച്‌ നീരജ് മാധവ്

ഇടുക്കി: നീലക്കുറിഞ്ഞി കാണാന്‍ ശാന്തന്‍പാറയില്‍ എത്തുന്ന വിനോദ സഞ്ചാരികളോട് പ്ലാസ്റ്റിക് കുപ്പികള്‍ അലക്ഷ്യമായി വലിച്ചെറിയരുതെന്ന അഭ്യര്‍ത്ഥനയുമായിയുവ നടന്‍ നീരജ് മാധവ്.ശാന്തന്‍പാറയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ ദയവായി പ്ലാസ്റ്റിക് ഇട്ട് സ്ഥലം മലിനമാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം അഭ്യര്‍ത്ഥനയുമായി എത്തിയത്.

നീലക്കുറിഞ്ഞി സന്ദര്‍ശനം വലിയ ഒരു ദുരന്തമായി മാറുകയാണ്. ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഉപേക്ഷിക്കുന്നു. പ്രദേശത്ത് മാത്രമല്ല ചെടികള്‍ക്ക് മുകളിലും കുപ്പികള്‍ ഉപേക്ഷിക്കുന്നു. മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഇവിടം ശുചിയായി വയ്‌ക്കാന്‍ അധികൃതര്‍ അവര്‍ക്കാവുന്ന തരത്തിലുള്ളതെല്ലാം ചെയ്യുന്നുണ്ട്.

എന്നാല്‍ ആളുകള്‍ ഇത് ഗൗനിക്കുന്നില്ല.നീലക്കുറിഞ്ഞി കാണാന്‍ ഇവിടേക്ക് എത്തുന്നവരോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. പ്ലാസ്റ്റിക് വസ്തുക്കള്‍ ദയവായി ഇവിടേക്ക് കൊണ്ടുവരരുത്. കൊണ്ടുവന്നാലും ഉപേക്ഷിക്കരുത് എന്നും നീരജ് മാധവ് ആവശ്യപ്പെട്ടു. പ്രദേശത്ത് ഉപേക്ഷിച്ച്‌ പോയ പ്ലാസ്റ്റിക് കുപ്പികളുടെ ചിത്രങ്ങളും അദ്ദേഹം കുറുപ്പിനൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group