Home Featured ബെംഗളൂരു: സംസ്ഥാനം വരൾച്ചയിലേക്ക് ; 105 താലൂക്കുകളെ വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കും

ബെംഗളൂരു: സംസ്ഥാനം വരൾച്ചയിലേക്ക് ; 105 താലൂക്കുകളെ വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കും

ബെംഗളൂരു: മൺസൂൺ മഴയിൽ ഗണ്യമായ കുറവ് നേരിട്ടതോടെ സംസ്ഥാനത്തെ പല ജില്ലകളും കൊടും വരൾച്ചയുടെ വക്കിൽ. സംസ്ഥാനത്തെ 105 താലൂക്കുകളെ വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സർക്കാർ. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ താലൂക്കുകളെ വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. റവന്യൂ വകുപ്പുദ്യോഗസ്ഥരും കൃഷിവകുപ്പുദ്യോഗസ്ഥരും സംയുക്തമായി സർവേ നടത്തിയാണ് വരൾച്ചാ ബാധിതമായ താലൂക്കുകളെ കണ്ടെത്തിയത്. 73 താലൂക്കുകൾ കൂടി വരൾച്ചയുടെ പിടിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ താലൂക്കുകളെയും ഉടൻതന്നെ വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ചേക്കും.

റവന്യൂ മന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് സബ് കമ്മിറ്റി സംസ്ഥാനത്തെ വരൾച്ചാ സാഹചര്യം മൂന്നുതവണ വിലയിരുത്തിയിരുന്നു. തിങ്കളാഴ്ചയും കമ്മിറ്റിയുടെ യോഗം നടക്കുന്നുണ്ട്. താലൂക്കുകളെ വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ച ശേഷം ഈ താലൂക്കുകൾക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് നിവേദനം സമർപ്പിക്കും. ഇതേത്തുടർന്ന് വരൾച്ചയെക്കുറിച്ച് പഠിക്കാൻ കേന്ദ്രം ഒരു സമിതിയെ സംസ്ഥാനത്തേക്ക് അയക്കും. ഈ സമിതി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും ദേശീയ ദുരന്തനിവാരണ ഫണ്ട് (എൻ.ഡി.ആർ.എഫ്.) മാനദണ്ഡങ്ങൾ പ്രകാരം തുക അനുവദിക്കുക.

ഈ ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തും. കേന്ദ്രഫണ്ടിന് പുറമേ സംസ്ഥാന സർക്കാരും വരൾച്ചാ ബാധിത താലൂക്കുകൾക്ക് ഫണ്ട് അനുവദിക്കും. വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞമാസം കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.

ജൂലായിയിലും ഓഗസ്റ്റിലും സംസ്ഥാനത്ത് വളരെ കുറച്ച് മഴയേ ലഭിച്ചുള്ളൂ. ഓഗസ്റ്റിൽ 56 ശതമാനം കുറവ് മഴയാണ് പെയ്തത്. മുൻ വർഷങ്ങളിൽ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്ത് ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. ഇത്തവണ മഴ കുറവായതിനാൽ അണക്കെട്ടുകളിലെയും മറ്റു ജലാശയങ്ങളിലെയും വെള്ളത്തിന്റെ അളവ് ഓരോ ദിവസവും കുറഞ്ഞു വരുകയാണ്.

നിരന്തരം ലൈംഗിക പീഡനം ; സഹികെട്ട് അദ്ധ്യാപകനെ കൊലപ്പെടുത്തി 14 കാരൻ

നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ അദ്ധ്യാപകനെ കൊലപ്പെടുത്തി 14 കാരൻ . ഡല്‍ഹിയിലെ ഓഖ്‌ലയിലെ ജാമിയ നഗറിലെ ബട്‌ല ഹൗസ് ഏരിയയിലാണ് സംഭവം.മുഹമ്മദ് വസീം എന്ന 28 കാരനാണ് മരിച്ചത്.അദ്ധ്യാപകൻ തന്നെ പലതവണ പീഡിപ്പിക്കുകയും , ഫോണില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സഹികെട്ടാണ് താൻ അദ്ധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് കുട്ടി പറഞ്ഞു.മരിച്ചയാള്‍ സ്വവര്‍ഗാനുരാഗിയാണെന്നും രണ്ട് മാസം മുമ്ബാണ് കുട്ടിയുമായി പരിചയപ്പെട്ടതെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത് ഈസ്റ്റ്) രാജേഷ് ദിയോ പറഞ്ഞു. അദ്ധ്യാപകന്റെ മൊബൈലില്‍ നിന്ന് കുറിയെ പീഡനത്തിനിരയാക്കുന്ന വീഡിയോകള്‍ പോലീസ് കണ്ടെത്തി. കൊലപാതകം നടന്ന ഫ്‌ളാറ്റ് വസീമിന്റെ പിതാവ് ജമീല്‍ അഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group