ബെംഗളൂരു: ബെലഗാവിയിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് കുടിക്കാൻ നൽകിയ പാലിൽ ചത്ത പല്ലിയെ കണ്ടെത്തി. ചിക്കോടി ഖാൻപൂർ വില്ലേജിലെ ഉള്ളഗഡ്ഡിയിലുള്ള പ്രൈമറി സ്കൂളിലാണ് സംഭവം. ക്ഷീരഭാഗ്യപദ്ധതി പ്രകാരമാണ് കുട്ടികൾക്ക് പാൽ നൽകുന്നത്. വ്യാഴാഴ്ച രാവിലെ വിതരണം ചെയ്ത പാൽ 25 കുട്ടികൾ കുടിച്ചശേഷമാണ് പല്ലി ചാടിയത് കണ്ടെത്തിയത്. ഉടൻ വിതരണം നിർത്തിവെക്കുകയും കുട്ടികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കുട്ടികൾക്കാർക്കും കാര്യമായ ആരോഗ്യപ്രശ്നമുണ്ടായിട്ടില്ലെന്നാണ് സൂചന.
യുവാക്കളില്‍ വ്യാപകമായ പുകവലി; പണി വരുന്നത് ഇങ്ങനെ
യുവാക്കളിലും കൗമാരക്കാരിലും നിലനില്‍ക്കുന്ന വലിയൊരു പ്രശ്നമാണ് പുകവലി. നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒരു ദുശീലമാണ് പുകവലി.കേരളത്തില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 14 – 18 വരെ വയസിലുള്ള കുട്ടികളില്‍ പെണ്‍കുട്ടികള്‍ ആരും പുകവലിച്ചിട്ടില്ലെങ്കിലും 5.5 ശതമാനം ആണ്‍കുട്ടികളിലേക്ക് പുകവലി വ്യാപിച്ചെന്ന് വ്യക്തമായി. ഈ കുട്ടികളില്‍ എല്ലാവരുടെയും കുടുംബത്തിലോ പരിചയത്തിലോ സ്ഥിരം പുകവലിക്കുന്ന വ്യക്തികള്‍ ഉണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.ഒരു മനുഷ്യന്റെ ശ്വാസകോശം പൂര്‍ണ്ണവളര്‍ച്ചയില്‍വരുന്നത് 20 വയസ് തികയുമ്ബോഴാണ്. തീരെ ചെറുപ്രായത്തിലുള്ള പുകവലി ശ്വാസകോശത്തിന്റെ വളര്‍ച്ചയെ തന്നെ മുരടിപ്പിക്കും. ഇത് ഭാവിയില്‍ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കാം.
ആസ്മ, സിഒപിഡി, ബ്രോംകൈറ്റിസ്, ലങ് ഡിസീസ് എന്നിവ വരാനുള്ള സാധ്യതയും താരതമ്യേന അധികമാണ്. ശ്വാസകോശത്തെ മാത്രമല്ല, ഹൃദയാരോഗ്യത്തിനെയും പുകവലി സാരമായി ബാധിക്കും.ഡോപ്പമിൻ റിവാര്‍ഡ് പാത്‌വേ വഴിയാണ് ഒരു വ്യക്തിക്ക് പുകയിലയോട് അടിമത്തമുണ്ടാകുന്നത്. നിക്കോട്ടിന് അടിമപ്പെട്ടവര്‍ക്ക് അത് കിട്ടാത്തപക്ഷം വിത്ഡ്രോവല്‍ സിംപ്റ്റംസ് കാണിക്കാം. ഒരു ഡോക്ടറുടെ സഹായത്തോടെ പുകവലി പൂര്‍ണ്ണമായും നിര്‍ത്താനും സാധിക്കും.