Home Featured എല്ലാ പരിപാടികളിലും കന്നഡ ഭാഷ നിർബന്ധം; ഉത്തരവിറക്കി കർണാടക സർക്കാർ

എല്ലാ പരിപാടികളിലും കന്നഡ ഭാഷ നിർബന്ധം; ഉത്തരവിറക്കി കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനവും കേന്ദ്രവും സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും ഇനി മുതൽ കന്നഡ ഭാഷ നിർബന്ധമാണെന്ന് വ്യക്തമാക്കി കർണാടക സർക്കാർ ചീഫ് സെക്രട്ടറി വന്ദിത ശർമ സെപ്റ്റംബർ 6 ചൊവ്വാഴ്ച സർക്കുലർ പുറത്തിറക്കി.1963ലെ കർണാടക ഔദ്യോഗിക ഭാഷാ നിയമം അനുസരിച്ച് കന്നഡ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാണെന്നും ഭരണത്തിന്റെ എല്ലാ തലങ്ങളിലും അത് ഉപയോഗിക്കുമെന്നും സർക്കുലറിൽ പരാമർശിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കന്നഡക്കാരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി കന്നഡ വികസന അതോറിറ്റി (കെഡിഎ) സ്ഥാപിച്ചത്.കേന്ദ്രവും സംസ്ഥാനവും സംഘടിപ്പിക്കുന്ന പരിപാടികളിൽ കന്നഡ ഭാഷ നിർബന്ധമാണെന്ന് കെഡിഎ കത്തിൽ സൂചിപ്പിച്ചു. ബാനറുകളിലും പോസ്റ്ററുകളിലും മറ്റും കന്നഡയിൽ രചനകൾ ഉണ്ടായിരിക്കും. ഇത് നടപ്പാക്കാൻ എല്ലാ സർക്കാർ വകുപ്പ് മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ജോലിയില്ല, ഡിപ്രഷന്‍ : ഡല്‍ഹിയില്‍ അമ്മയെ കൊന്ന് മകന്‍ ആത്മഹത്യചെയ്തു

ന്യൂഡല്‍ഹി: ജോലിയില്ലെന്നും ഡിപ്രഷനിലാണെന്നും ആത്മത്യാക്കുറിപ്പില്‍ എഴുതിവെച്ച്‌ ഡല്‍ഹിയില്‍ അമ്മയെ കൊലപ്പെടുത്തി 25 വയസ്സുകാരന്‍ ആത്മഹത്യചെയ്തു.ഡല്‍ഹി സ്വദേശികളായ മിഥിലേഷ്, അമ്മ ക്ഷിതിജ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഞായറാഴ്ചയാണ് സംഭവം.ഞായറാഴ്ചയാണ് കത്തികൊണ്ട് കഴുത്തില്‍ മുറിവേറ്റ് മരണപ്പെട്ട നിലയില്‍ മിഥിലേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ഇതിന് മൂന്ന് ദിവസം മുമ്ബ് അമ്മ ക്ഷിതിജിനെ ഇയാള്‍ കൊലപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. മിഥിലേഷിന്റേതെന്ന് കരുതുന്ന 77 പേജ് ആത്മഹാത്യക്കുറിപ്പും കണ്ടെത്തിട്ടുണ്ട്. ജോലിയില്ലെന്നും ഡിപ്രഷനിലാണെന്നും ഇതില്‍ എഴുതിയിട്ടുണ്ട്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് സമീപവാസികളാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചത്.

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇത് തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച്‌ മിഥിലേഷിന്റെ മൃതദേഹം കാണപ്പെട്ടത്. അമ്മയുടെ മൃതദേഹം കുളിമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. മിഥിലേഷ് അവിവാഹിതനാണെന്ന് പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group