Home Featured ബെംഗളൂരു: നഗരത്തിലെ വായുമലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കാൻ വർക്ക്‌ ഫ്രം ഹോം വീണ്ടും വരുന്നു

ബെംഗളൂരു: നഗരത്തിലെ വായുമലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കാൻ വർക്ക്‌ ഫ്രം ഹോം വീണ്ടും വരുന്നു

ബെംഗളൂരു: നഗരത്തിലെ വായുമലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കാൻ ഐടി ജീവനക്കാർക്ക് ഉൾപ്പെടെ വർക്ക് ഫ്രം ഹോം സംവിധാനം വ്യാപകമാക്കണമെന്നു നഗരവികസന വകുപ്പ് നിർദേശിച്ചു. ഐടി കമ്പനികളുള്ള മേഖലകളിലെ ഗതാഗതക്കകുരുക്ക് അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.ഭൂരിഭാഗം കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കിയത് ഇതിനു കാരണമായി.

ഇവ പുനഃസ്ഥാപിക്കുന്നതു നിരത്തുകളിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുമെന്നും അതുവഴി കാർബൺ ബഹിർഗമന നിരക്ക് നിയന്ത്രിക്കാൻ സാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിച്ചത് വായു മലിനീകരണം വർധിക്കാനും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടുന്നതിനും ഇടയായി.കുരുക്കഴിക്കാൻ ഐടി മേഖലകളിലേക്കുള്ള മെട്രോ പാതകളുടെ നിർമാണം ഊർജിതമാക്കണമെന്നും ഫീഡർ സർവീസുകൾ വ്യാപകമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ശൈത്യകാല അവധികൾ കൂട്ടണമെന്ന്നിർദേശം:വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ശൈത്യകാലത്തെ അവധി ദിവസങ്ങളുടെ എണ്ണം കൂട്ടണമെന്നു പരിസ്‌ഥിതി വകുപ്പ് നിർദേശിക്കുന്നു. ഇതിനു പകരം വേനൽക്കാലത്തെ അവധിദിനങ്ങൾ കുറയ്ക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പല ഉത്തരേന്ത്യൻ നഗരങ്ങളും ഈ രീതി പിന്തുടരുന്നു. ശ്വാസകോശ രോഗങ്ങളിൽ നിന്നു കുട്ടികളെ രക്ഷിക്കാൻ ഈ നടപടി സഹായിക്കും. കാലാവസ്ഥാ വ്യതിയാനം നഗരജീവിതത്തെ ദോഷമായി ബാധിക്കുന്നതായി നേരത്തേ കണക്കുകൾ പുറത്തുവന്നിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group