Home Featured ബെംഗളൂരു : മധുഗിരിയെ പുതിയ ജില്ലയാക്കാൻ ആലോചന..

ബെംഗളൂരു : മധുഗിരിയെ പുതിയ ജില്ലയാക്കാൻ ആലോചന..

ബെംഗളൂരു : തുമകൂരുജില്ലയെ വിഭജിച്ച് മധുഗിരി ആസ്ഥാനമാക്കി പുതിയജില്ലയ്ക്ക് രൂപം നൽകാൻ ആലോചന. ഇക്കാര്യം സർക്കാർ സജീവമായി പരിഗണിച്ചുവരികയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നിലവിൽ താലൂക്ക് ആസ്ഥാനമാണ് മധുഗിരി. മധുഗിരി ജില്ല വേണമെന്ന് ഇവിടത്തെ ജനങ്ങൾ കുറേക്കാലമായി ആവശ്യമുയർത്തുന്നതാണ്.നിലവിൽ 31 ജില്ലകളാണ് കർണാടകത്തിലുള്ളത്.

31-ാമത്തെ ജില്ല വിജയനഗര ആസ്ഥാനമായി 2021-ലാണ് നിലവിൽവന്നത്. ബല്ലാരി ജില്ല വിഭജിച്ചായിരുന്നു പുതിയജില്ലയ്ക്ക് രൂപം നൽകിയത്. സംസ്ഥാനത്ത ഏറ്റവുംവലിയ ജില്ലകളിലൊന്നായ ബെലഗാവി വിഭജിച്ച് മൂന്ന് ജില്ലകളാക്കാനുള്ള ആലോചനയും സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്.

സ്ത്രീയുടെ മൃതദേഹമെന്ന് അനുമാനം; പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഞെട്ടി പൊലീസ്

ഉത്തർ പ്രദേശിലെ ബസ്തി ജില്ലയില്‍ നിന്ന് കൈകാലുകള്‍ ബന്ധിച്ച അഴുകിയ മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.മൃതദേഹത്തില്‍ ചുവന്ന കുര്‍ത്തയും വെള്ള പൈജാമയുമുണ്ടായിരുന്നു. നീണ്ട മുടി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മൃതദേഹം ഒരു സ്ത്രീയുടേതാണെന്ന് പൊലീസ് അനുമാനിക്കുകയും തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കുകയും ചെയ്തു. അപ്പോഴാണ് സംഭവത്തില്‍ വമ്ബന്‍ ട്വിസ്റ്റ്.പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ മൃതദേഹം സ്ത്രീയുടേതല്ലെന്നും പുരുഷന്റേതാണെന്നും കണ്ടെത്തി.

മൃതദേഹം സ്ത്രീയുടേതാണെന്ന് പൊലീസ് ആദ്യം അറിയിച്ചതോടെ ഡോക്ടര്‍മാര്‍ ഞെട്ടി. 72 മണിക്കൂറോളം മൃതദേഹം പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. മൃതദേഹം ഒരു വൈദികന്റേതായിരിക്കാമെന്നാണ് നിഗമനം. കഴുത്തില്‍ കയര്‍ ഉണ്ടായിരുന്നതിനാല്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാകാമെന്ന സംശയം ഉയര്‍ന്നതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിരിച്ചറിയുന്നതില്‍ ഇത്തരമൊരു പിഴവ് എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group