ബംഗളൂരു: സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും വിദ്വേഷം പ്രചരിപ്പിക്കാനും ലക്ഷ്യമിടുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും അത്തരക്കാരെ കണ്ടെത്താനും സര്‍ക്കാര്‍ തലത്തില്‍ ഹെല്‍പ് ലൈൻ തയാറാക്കാൻ ആലോചന.ഇത്തരത്തില്‍ ‘സമാധാനമുള്ള കര്‍ണാടക’ എന്ന പേരില്‍ സംവിധാനം നടപ്പാക്കണമെന്ന് മന്ത്രി എം.ബി പാട്ടീല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ആഭ്യന്തരമന്ത്രി ജി. പരമേശ്വര എന്നിവരോട് ആവശ്യപ്പെട്ടു.
ബി.ജെ.പി സര്‍ക്കാറിന്റെ കാലത്തുണ്ടായിരുന്നതുപോലെ ഇനി വിദ്വേഷം പ്രചരിപ്പിച്ചാല്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആരും വിദ്വേഷപ്രചാരണം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തകയാണ് ഹെല്‍പ് ലൈനിലൂടെ ലക്ഷ്യമിടുന്നത്.കോണ്‍ഗ്രസ് സര്‍ക്കാര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയെടുക്കുന്ന കേസുകളില്‍ അവരെ സഹായിക്കാനായി അഭിഭാഷകരടങ്ങുന്ന സംഘത്തെയും ഹെല്‍പ് ലൈനും ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ബംഗളൂരു സൗത്ത് എം.പിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്നാണ് മന്ത്രി പാട്ടീല്‍ പ്രസ്താവന നടത്തിയത്. വികസനം, ഉയര്‍ച്ച, ബ്രാന്റ് കര്‍ണാടകയെ സംരക്ഷിക്കല്‍ എന്നിവയാണ് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഇതിന് ഭംഗം വരുത്താൻ അനുവദിക്കില്ലെന്നും പാട്ടീല്‍ പറഞ്ഞു. ഹിന്ദുത്വനേതാവും എഴുത്തുകാരനുമായ ചക്രവര്‍ത്തി സുലിബലെക്ക് കഴിഞ്ഞ ദിവസം വിദ്വേഷരചനകള്‍ നടത്തുന്നതിനെതിരെ മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറിന്റെ നാലുവര്‍ഷം ചെയ്തതുപോലെ വിദ്വേഷകാര്യങ്ങള്‍ ചെയ്താല്‍, ഹിജാബ്, ഹലാല്‍, ബാങ്കുവിളി തുടങ്ങിയ പോലുള്ള കാര്യങ്ങളില്‍ കുപ്രചാരണം നടത്തിയാല്‍ ഇനിയുള്ള കാലം അയാള്‍ക്ക് ജയിലില്‍ കിടക്കേണ്ടിവരുമെന്നും മന്ത്രി പാട്ടീല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശനം അവസാനിപ്പിക്കും മുന്‍പ് ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെതിരെ തീയറ്റര്‍ ഉടമകള്‍
സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശനം അവസാനിപ്പിക്കും മുന്‍പ് ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെ എതിര്‍ത്ത് തീയറ്റര്‍ ഉടമകള്‍.വിഷയം ചര്‍ച്ച ചെയ്യാനായി ചൊവാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയില്‍ അടിയന്തര യോഗം ചേരും.
ഫിയോക്ക്, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, സിനിമ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, മള്‍ട്ടിപ്ലസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.ചിത്രം തീയറ്ററില്‍ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. 2018, പാച്ചുവും അത്ഭുതവിളക്കും എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്ത് ഒരു മാസത്തിനുശേഷം ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.