ബെംഗളൂരു: നമ്മ മെട്രോയുടെ നഷ്ടം നികത്താൻ ടിക്കറ്റ് നിരക്ക് കൂട്ടുന്നതിന് പകരം പരസ്യങ്ങൾ സ്ഥാപിച്ച വരുമാനം ഉയർത്താൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷന് ( ബി എം ആർ സി എൽ) അനുമതി സർക്കാരിൽ നിന്നും ലഭിച്ചു.സ്റ്റേഷനുകൾക്കുള്ളിലും ട്രെയിനുകളായിലുമാണ് പരസ്യങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുള്ളത്.മെട്രോ തൂണുകൾക്ക് മുകളിൽ പരസ്യ ബോർഡുകൾ പുനഃസ്ഥാപിക്കുന്നതിന് തൽകാലം അനുമതിയില്ല.
നഗരപരിധിയിൽ പൊതുസ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള ഹൈക്കോടതി വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് അനുമതിനിഷേധിച്ചത്.വർഷം30 കോടി രൂപ പരസ്യവരുമാനത്തില നേടാനാകുമെന്നാണ് ബി എം ആർ സി എൽ കണക്ക് കൂട്ടുന്നത്. പരസ്യം സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായും ബി എം ആർ സി എൽ അറിയിച്ചു
ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങി ആമസോണും
ട്വിറ്ററിനും, മെറ്റയ്ക്കും പിന്നാലെയാണ് ആമസോണും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ കുറേ മാസങ്ങളായി കമ്ബനി ലാഭത്തിലല്ലാത്തതിനെ തുടര്‍ന്നാണ് ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കമ്ബനി നീങ്ങിയത്. ആമസോണ്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിയ്ക്കുകയാണ്.
ചില തസ്തികകള്‍ ഇനി ആവശ്യമില്ല എന്നായിരുന്നു ബുധനാഴ്ച ജീവനക്കാര്‍ക്ക് നല്കിയ സന്ദേശത്തില്‍ ആമസോണ്‍ ഹാര്ഡ്വേര് തലവന്‍ ഡേവ് ലിമ്ബ് അറിയിച്ചത്. ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നടപടിയെ കുറിച്ചുള്ള മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നു. മറ്റ് അവസരങ്ങള്‍ തേടണമെന്ന നിര്‍ദേശവും നല്കി.
സാധാരണ നല്ലരീതിയില്‍ കച്ചവടം നടക്കുന്ന സമയത്ത് പോലും വളര്‍ച്ച മന്ദഗതിയിലായെന്ന് ആമസോണ്‍ പറയുന്നു.അലെക്സ വോയ്സ് അസിസ്റ്റന്റ് ഉള്‍പ്പടെയുള്ളവ നിര്‍മിക്കുന്ന കമ്ബനിയുടെ ഉപകരണ നിര്‍മാണ വിഭാഗം, റീട്ടെയില്‍ ഡിവിഷന്, ഹ്യൂമന്‍ റിസോഴ്സസ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയായിരിക്കും കൂടുതലും പിരിച്ചു വിടുക എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്