ബെംഗളൂരു: ഗ്രാമീണ മേഖലകളിലെ എസി, എസ്ടി കുടുംബങ്ങൾക്കു പ്രതിമാസം 75 യൂണിറ്റ് വൈദ്യുതി സൗജന്യമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് മേയ് മുതൽ ആനുകൂല്യം ലഭ്യമാകും.
2017ലെ ഭാഗ്യ ജ്യോതി കൂടീര പദ്ധതി പ്രകാരം 40 യൂണിറ്റ് വൈദ്യുതിയാണു സൗജന്യമായി നൽകുന്നത്.39.26 ലക്ഷം പേരാണു പദ്ധതിയുടെ കീഴിലുള്ളത്. പ്രതിവർഷം 979 കോടി രൂപയാണു സർക്കാർ പദ്ധതിക്കായി ചെലവഴിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർമല സിതാരമനും പ്രിയങ്ക ഗാന്ധിയും കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചന
ബെംഗളൂരു: കർണാടകയിൽ നിന്നുള്ള 4 രാജ്യസഭാ സീറ്റുകളിൽ ജൂൺ 10ന് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വീണ്ടും സംസ്ഥാനത്തു നിന്നു മത്സരിച്ചേക്കും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്റെ സാന്നിധ്യത്തിൽ ഇന്നലെ നടന്ന സംസ്ഥാന നിർവാഹക സമിതി ഈ നിർദേശം കേന്ദ്ര നേതൃത്വം മുൻപാകെ വച്ചതായാണു സൂചന.
ഇതിനിടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കർണാടകയിൽ നിന്നു രാജ്യസഭയിലേക്കു മത്സരിക്കാനായി പിസിസി നേതൃത്വം ക്ഷണിച്ചേക്കുമെന്നും സൂചന കർണാടകയിൽ നിന്നുള്ള 4 എംപിമാരുടെ കാലാവധി ജൂൺ 5ന് അവസാനിക്കുന്നതിനെ തുടർന്ന് ജൂൺ 10നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നിർമല സീതാരാമനെ കൂടാതെ ബിജെപിയുടെ കെ.സി.രാമമൂർത്തി, കോൺഗസിന്റെ ജയറാം രമേശ് എന്നിവരാണു വിരമിക്കുന്നത്. കോൺഗ്രസ് നേതാവ് ഓസ്കർ ഫെർണാണ്ട്സ് അന്തരിച്ചതിനെ തുടർന്ന് ഈ സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ട്.