ബെംഗളൂരു: ഉത്സവങ്ങളിലും സാംസ്കാരിക പരിപാ ടികളിലും കാതടിപ്പിക്കുന്ന ശബ്ദം പൊഴിക്കുന്ന ഡി.ജെ. സംഗീതം നിരോധിക്കാൻ കർണാടക സർക്കാർ ആലോചി ക്കുന്നു. ബുധനാഴ്ച നിയമസ ഭാസമ്മേളനത്തിൽ ഇതുസം ബന്ധിച്ച് നടന്ന ചർച്ചയിൽ നിരോധനത്തിന് ബി.ജെ. പി. അംഗങ്ങളും പിന്തുണ നൽകി. താലൂക്ക്, ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന സാംസ്ക്കാരികപരിപാടികളിൽ സർക്കാർസഹായം നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചയി ലാണ് ഡി.ജെ. സംഗീതമുയർത്തുന്ന പ്രശ്നങ്ങൾ ഉയർന്നത്.ആഘോഷങ്ങളിൽ ഡി.ജെ. സംഗീതം വലിയ പ്രശ്നമായി മാറാറുണ്ടെന്ന് തൊഴിൽ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. അരോചകമാണിതെന്നും പറഞ്ഞു. ഇത് പൂർണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. നിർദേ ശത്തെ കന്നഡ-സാംസ്കാരി കവകുപ്പ് മന്ത്രി ശിവരാജ് തം ഗഡഗി പിന്തുണച്ചു. ബി.ജെ. പി.കൂടി അനുകൂലിച്ചാൽ ഡി.ജെ. സംഗീതം നിരോധിക്കാനുള്ള ഉത്തരവ് പുറപ്പെ ടുവിക്കാമെന്നും പറഞ്ഞു.ഡി.ജെ. സംഗീതവും ഐറ്റം ഗാനങ്ങളും കർണാടകയുടെ സാംസ്കാരിക പാര മ്പര്യത്തിൻ്റെ ഭാഗമല്ലെന്ന് മുതിർന്ന ബി.ജെ.പി. എം .എൽ.എ.യും മുൻമന്ത്രിയു മായ എസ്. സുരേഷ്‌കുമാർ പറഞ്ഞു. വിഷയത്തിൽ സഭ പിന്നീട് വിശദമായ ചർച്ചന ടത്തുമെന്ന് സ്പീക്കർ യു.ടി. ഖാദർ അറിയിച്ചു.
ഉത്സവങ്ങളിൽ ഡി.ജെ. സംഗീതം നിരോധിക്കാൻ സർക്കാർ
previous post