തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. കോവിഡ് നിയമലംഘനത്തിന് ഇനി ദുരന്തനിവാരണ നിയമപ്രകാരം കേസ് എടുക്കില്ല.കേന്ദ്ര നിർദേശപ്രകാരം രണ്ട് വർഷം നിലനിന്നിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
മാസ്കും സാമൂഹിക അകലവും പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു. മാസ്ക് ധരിക്കുന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം തുടരുമെന്നും ഉത്തരവിൽ പറയുന്നു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നിയമം പ്രകാരം ഒട്ടേറെ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയത്.