Home Featured ബെംഗളുരു: മദ്രസകളെ നിരീക്ഷിക്കാൻ യുപി മാതൃകയിൽ ബോർഡ് സ്ഥാപിച്ച് കർണാടക സർക്കാർ

ബെംഗളുരു: മദ്രസകളെ നിരീക്ഷിക്കാൻ യുപി മാതൃകയിൽ ബോർഡ് സ്ഥാപിച്ച് കർണാടക സർക്കാർ

ബെംഗളുരു: മദ്രസകളെ നിരീക്ഷിക്കാൻ യുപി മാതൃകയിൽ പ്രത്യേക ബോർഡ് സ്ഥാപിക്കാൻ കർണാടക സർക്കാർ. സംസ്ഥാനത്ത് 900 മദ്രസകളാണ് വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്.പ്രതിവർഷം 10 ലക്ഷം രൂപയാണ് ഓരോ മദ്രസയ്ക്കും വഖഫ് ബോർഡ് നൽകുന്നത്.

മദ്രസ അധ്യാപകരുടെ റിക്രൂട്മെന്റ് ഉൾപ്പെടെ പുതിയ ബോർഡിന് നൽകാനുള്ള നടപടികൾ ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് പറഞ്ഞു. മദ്രസകളിൽ ദേശീയഗാനം ഉൾപ്പെടെ യുപി സർക്കാർ നിർബന്ധമാക്കിയിരുന്നു. പാഠ്യപദ്ധതി പരിഷ്കരണം ഉൾപ്പെടെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ബംഗളുരു :ലഹരിമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി പീഡനം; ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണി, ആള്‍ദൈവത്തിനെതിരെ കേസ്

ബെംഗളൂരു: യുവതിയെ ഏഴ് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു.അതിജീവിതയുടെ അമ്മ ബെംഗളൂരു കെആര്‍ പുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് സുഹൃത്തിന്റെ വീട്ടില്‍ നടന്ന മതചടങ്ങിനിടെയാണ് യുവതി ‘ആധ്യാത്മിക ഗുരു ‘ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ആനന്ദ മൂര്‍ത്തിയെയും ഭാര്യയെയും പരിചയപ്പെടുന്നത്.

ജീവന്‍ അപകടത്തിലാണെന്നു ആനന്ദ മൂര്‍ത്തി യുവതിയോട് പറഞ്ഞു. പരിഹാരക്രിയ ചെയ്യണമെന്ന മൂര്‍ത്തി നിര്‍ദേശം നല്‍കിയത് അനുസരിച്ച്‌ പെണ്‍കുട്ടി ഇയാളുടെ വസതിയില്‍ എത്തുകയായിരുന്നുവെന്നു കെആര്‍ പുരം പൊലീസ് പറഞ്ഞു. വീട്ടില്‍ എത്തിയ യുവതിക്കു ലഹരിമരുന്ന് ചേര്‍ത്ത പാനീയം നല്‍കി ആനന്ദ മൂര്‍ത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ബോധം വന്നപ്പോള്‍ താന്‍ അര്‍ധ നഗ്‌നയായിരുന്നുവെന്നും ആനന്ദ് മൂര്‍ത്തിയും ഭാര്യയും തന്നോടോപ്പം കട്ടിലില്‍ കിടക്കുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കിയിരുന്നു.

ദമ്ബതികള്‍ കുറേ വര്‍ഷമായി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡനദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി പലസ്ഥലങ്ങളില്‍ എത്തിച്ച്‌ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അതിജീവിത പരാതിയില്‍ പറയുന്നു.പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു.

അതോടെ വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി പറഞ്ഞു.ആനന്ദ മൂര്‍ത്തിയും ഭാര്യയും പ്രതിശ്രുത വരന്റെ വീട്ടിലെത്തി പീഡനദൃശ്യങ്ങള്‍ കാണിച്ചതോടെ പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം മുടങ്ങിയിരുന്നു. ഈ സംഭവത്തോടെയാണ് യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും പീഡനവിവരം അറിയുന്നതും പൊലീസില്‍ പരാതി നല്‍കുന്നതും.യുവതിയുടെ വിവാഹം നടത്താന്‍ ശ്രമിച്ചാല്‍ കുടുംബത്തെ തന്നെ കൊല്ലുമെന്ന് പെണ്‍കുട്ടിയുടെ സഹോദരനെ ആനന്ദ മൂര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയതോടെ പ്രതിയും ഭാര്യയും ഒളിവില്‍ പോയെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും കെആര്‍ പുരം പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group