ബെംഗളൂരു: ദേവസ്വം വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങൾക്കു മുന്നിൽ എല്ലാ ജാതി വിഭാഗങ്ങൾളെയും പ്രവേശിപ്പിക്കുമെന്ന ബോർഡ് സ്ഥാപിക്കണമെന്ന് പട്ടിക വിഭാഗ ക്ഷേമത്തിനുള്ള നിയമസഭാ സമിതി സർക്കാരിന് നിർദേശം നൽകി.ബിജെപി എംഎൽഎ എം.പി .കുമാരസ്വാമി അധ്യക്ഷനായ സമിതിയുടേതാണു നിർദേശം.
പ്രശ്ന ബാധിത സ്ഥലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ നിരന്തര സന്ദർശനം നടത്തി ജാതി വിവേചനം നിലനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.പട്ടിക വിഭാഗക്കാർക്ക് എതിരെയുണ്ടായ അതിക്രമങ്ങൾ സർക്കാരിന്റെ പ്രതിഛായയെ ബാധിച്ചതായും സമിതി വിലയിരുത്തി.
വിദ്യാര്‍ഥികളുടെ ഫോണ്‍ നമ്ബറുകള്‍ വാങ്ങുന്നു, മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നു’; ആരോപണങ്ങള്‍ നിഷേധിച്ച് ബൈജൂസ്
ഡല്‍ഹി: എഡ്യുടെക്ക് രംഗത്തെ ഭീമനായ ബൈജൂസിനെതിരെ വിദ്യര്‍ഥികളുടെ ഡേറ്റാബേസുകള്‍ വാങ്ങുന്നുവെന്നും ഭീഷണി കോളുകള്‍ ചെയ്യുന്നുവെന്നുമുള്ള ആരോപണം കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു.ഇക്കാര്യത്തില്‍ ബാലാവകാശ കമ്മീഷന് പോലും ബൈജൂസിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ച് ബൈജൂസ് അധികൃതര്‍ രംഗത്തെത്തിയിരിക്കുകയാണ്.
വിദ്യാര്‍ത്ഥികളുടെ ഡാറ്റാബേസുകള്‍ വാങ്ങുന്നുവെന്ന ആരോപണം ശക്തമായി നിഷേധിക്കുന്നുവെന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ ബൈജൂസ് അറിയിച്ചത്. ഭീഷണി കോളുകളും ചെയ്യാറില്ലെന്നും അവര്‍ പറയുന്നു.വിദ്യാര്‍ഥികളുടെ ഡേറ്റാബേസ് ഞങ്ങള്‍ ഒരിക്കലും വാങ്ങിയിട്ടില്ലെന്നും ഉയരുന്ന അത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് ബൈജൂസിന്റെ വിശദീകരണം. ഇത്തരം കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.
150 ദശലക്ഷത്തില്‍ കൂടുതല്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുള്ളതിനാല്‍, ബാഹ്യ ഡാറ്റാബേസുകള്‍ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യേണ്ട ആവശ്യം കമ്ബനിക്കില്ലെന്നും ബൈജൂസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാന്‍ഡുകളുടെ കാന്തര് പട്ടികയില്‍ ബൈജൂസ് 19-ാം സ്ഥാനത്താണെന്നും അതുകൊണ്ടു തന്നെ വിശ്വാസ്യത പ്രധാനമാണെന്ന് അറിയാമെന്നും വാര്‍ത്താക്കുറിപ്പില്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കലും കോള്‍ഡ് കോളുകളോ ഷെഡ്യൂള്‍ ചെയ്യാത്ത വാക്ക്-ഇന്‍ സന്ദര്‍ശനങ്ങളോ നടത്തുന്നില്ലെന്നും കമ്ബനി വിശദീകരിച്ചു.