Home Featured ഈദ്ഗാഹ് മൈതാനത്ത് ഗണേഷ ചതുര്‍ഥി ഹര്‍ജി ആഘോഷത്തിന് അനുമതി; അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി

ഈദ്ഗാഹ് മൈതാനത്ത് ഗണേഷ ചതുര്‍ഥി ഹര്‍ജി ആഘോഷത്തിന് അനുമതി; അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി

ദില്ലി: ബെംഗളൂരുവില്‍ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആലോഷത്തിന് അനുമതി നല്‍കിയതിനെതിരെയായ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കും.വാദം കേള്‍ക്കുന്നതിനായി ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി,എ.എസ് ഒക്കാ, എം എം സുന്ദ്രഷ് എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ച് രൂപീകരിച്ചു. ഹര്‍ജി നാളെ പരിഗണിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചിരുന്നത്. എന്നാല്‍ നാളെയാണ് ആഘോഷമെന്ന് പരാതിക്കാര്‍ അറിയിച്ചിരുന്നു.

കര്‍ണാടക ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ജഡ്ജിമാരുടെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് നിട്ടത്. ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ബെംഗളൂരൂ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആഘോഷത്തിനാണ് ബെംഗളുരു മുനസിപ്പല്‍ കോര്‍പ്പറേഷന്‍ അനുമതി നല്‍കിയത്.

ഇതിനെതിരെ കര്‍ണാടക വഖഫ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗള്‍ ബെഞ്ച് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ആര്‍ക്കും അവിടെ പരിപാടി നടത്താമെന്ന് വിധിച്ചു. ഈ വിധിക്കെതിരെയാണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്. ബെംഗളൂരു, ഈദ്ഗാഹ് മൈതാന്‍, സുപ്രീം കോടതി, ഗണേഷ ചതുര്‍ഥി, യുയു ലളിത്,ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വാദം ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന് വിട്ടത്.

അതേസമയം, അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ബെംഗളൂരു ചാമരാജ്പേട്ടിലെ ഈദ്ഗാ മൈതാനത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ച്‌ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന് മുമ്ബാകെ വിഷയം പരാമര്‍ശിക്കുകയും വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്രദേശത്ത് അനാവശ്യമായ മതസ്പര്‍ദ്ധ സൃഷ്ടിക്കുകയാണെന്ന് സിബല്‍ വാദിച്ചു. ബെംഗളൂരു ചാമരാജ് പേട്ടയിലെ ഈദ്ഗാ മൈതാനിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്താന്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

ബെംഗളൂരു-മൈസൂർ ഹൈവേയിൽ വെള്ളപ്പൊക്കം; നിരവധി ബസ്സുകൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരു: തിരക്കേറിയ ബെംഗളൂരു-മൈസൂർ ഹൈവേയിൽ കനകപുര-ഹരോഹള്ളി, മാളവള്ളി വഴിയുള്ള കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് തിങ്കളാഴ്ച മൈസൂരുവിലേക്കുള്ള നിരവധി ബസുകൾ കെഎസ്ആർടിസി വഴിതിരിച്ചുവിട്ടു. അതിനിടെ, മുൻ മന്ത്രി സി.പി.യോഗേശ്വറിന്റെ കാർ രാമനഗരയ്ക്ക് സമീപം റെയിൽവേ അടിപ്പാതയിൽ കുടുങ്ങി. പ്രാദേശിക സംഘമാണ് വാഹനം രക്ഷപ്പെടുത്തിയത്.

ഗതാഗതം താറുമാറായതിനാൽ മൈസൂരിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയും ചന്നപട്ടണ ഭാഗത്തേക്ക് പോവുകയുമായിരുന്ന യാത്രക്കാർ കുടുങ്ങിയതായി രാമനഗര പോലീസ് പറഞ്ഞു. കുമ്പളഗോടിന് സമീപം പത്തിലധികം ബൈക്കുകൾ ഒലിച്ചുപോയി. വെള്ളം കയറിയ ഹൈവേയിൽ ഗ്രാമവാസികൾ മീൻ പിടിക്കുന്നത് കാണാമായിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാമനഗരയിലെ വെള്ളപ്പൊക്കത്തിൽ ബെംഗളൂരു മൈസൂർ ഹൈവേ സന്ദർശിച്ചു.

രാവിലെ 8 മണി മുതൽ 249 ബസുകളാണ് വഴിതിരിച്ചുവിട്ടത്. വൈകുന്നേരത്തോടെ വെള്ളം വറ്റിച്ചത്തോടെ രാമനഗര റൂട്ടിൽ പോകാൻ അനുവദിച്ചതായും കെഎസ്ആർടിസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത രണ്ട് ദിവസത്തേക്ക് സ്ഥിതിഗതികൾ നിരീക്ഷിച്ച് തീരുമാനമെടുക്കുമെന്നും ഓഫീസർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group