Home കേരളം സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിച്ചില്ല; ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് തുടക്കം

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിച്ചില്ല; ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് തുടക്കം

by ടാർസ്യുസ്

കേരളം :കേരളത്തിലെ സർക്കാർ മെഡിക്കല്‍ കോളജുകള്‍ ഇന്ന് മുതല്‍ സ്തംഭിക്കും. ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് തുടക്കം.19 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കും. സർക്കാർ നല്‍കിയ ഉറപ്പുകള്‍ പൂർണമായും പാലിച്ചില്ലെന്ന് കെജിഎംസിടിഎ.ശമ്പള ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് അനിശ്ചിതകാല ഒപി ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് ഡോക്ടർമാർ. 19 മുതല്‍ അടയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കും. അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാസങ്ങളായി സമരരംഗത്തുള്ള ഡോക്ടർമാരുമായി ചർച്ച നടത്തിയ സർക്കാർ നല്‍കിയ ഉറപ്പുകള്‍ പൂർണമായും പാലിക്കാത്തതിനെ തുടർന്നാണ് സമരം ശക്തമാക്കുന്നതെന്ന് കെജിഎംസിടിഎ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group