കര്‍ണാടക സര്‍ക്കാറിന്‍റെ ‘സര്‍ക്കാര്‍ നിങ്ങളുടെ വീട്ടുപടിക്കല്‍’ പരിപാടി കെ.ആര്‍ പുരം, മഹാദേവപുര നിയോജക മണ്ഡലങ്ങളില്‍ സംഘടിപ്പിച്ചു.ദൂരവാണി നഗര്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച രാവിലെ 9.30 മുതല്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നിവേദനങ്ങള്‍ കൈമാറി. സ്ഥലം എം.എല്‍.എമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ യെലഹങ്ക, ദാസറഹള്ളി, ബ്യാടരായനപുര നിയോജക മണ്ഡലത്തിലുള്ളവര്‍ക്ക് യെലഹങ്ക ടൗണ്‍ എൻ.ഇ.എസ് ബസ്‍സ്റ്റാൻഡിനു സമീപമുള്ള ഡോ. ബി.ആര്‍. അംബേദ്കര്‍ ഭവനില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാം.
ശിവാജി നഗര്‍, ഹെബ്ബാള്‍, പുലികേശി നഗര്‍ മണ്ഡലത്തിലുള്ളവര്‍ക്ക് ശനിയാഴ്ച രാവിലെ 9.30 മുതല്‍ ശിവൻചെട്ടി ഗാര്‍ഡൻ െസന്‍റ് ജോണ്‍സ് റോഡിലെ ആര്‍.ബി.എ.എൻ.എം.എസ് ഹൈസ്കൂള്‍ മൈതാനത്ത് നടക്കുന്ന പരിപാടിയിലും പങ്കെടുക്കാം. ‘സര്‍ക്കാര്‍ നിങ്ങളുടെ വീട്ടുപടിക്കല്‍’ നഗരവാസികള്‍ക്ക് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നേരിട്ട് നിവേദനങ്ങള്‍ കൈമാറാം. ബി.ബി.എം.പി, ബി.ഡി.എ, ബി.എം.ആര്‍.ഡി.എ, ബി.എം.ടി.സി, ബി.ഡബ്ല്യു.എസ്.എസ്.ബി, ബി.എം.ആര്‍.സി.എല്‍, ബെസ്കോം, സര്‍ക്കാറിന്‍റെ അഞ്ചിന സാമൂഹികക്ഷേമ പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട നിവേദനങ്ങള്‍ നല്‍കാം.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ജയിലുകളില്‍ ജാതിവിവേചനം’
ജാതിവിവേചനം പ്രോത്സാഹിപ്പിക്കുന്ന ജയില്‍ മാനുവലിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ കേരളം അടക്കം 11 സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാറിനും സുപ്രീംകോടതി നോട്ടീസ്.മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തക സുകന്യ ശാന്ത സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഒഡിഷ, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളുടെ ജയില്‍ മാനുവലുകള്‍ ജയില്‍ പുള്ളികളെ പാര്‍പ്പിക്കുന്നിടത്തും പണി നല്‍കുന്നിടത്തും ജാതി വിവേചനം കാണിക്കുന്നതാണെന്ന് മുതിര്‍ന്ന അഭിഭാഷകനും മുൻ ഹൈകോടതി ജഡ്ജിയുമായ എസ്. മുരളീധര്‍ ബോധിപ്പിച്ചു.
തമിഴ്നാട്ടിലെ പാളയംകോൈട്ട സെൻട്രല്‍ ജയിലില്‍ തേവര്‍, നാടാര്‍, പള്ളാര്‍ ജാതിക്കാരെ വെവ്വേറെ താമസിപ്പിച്ചതും രാജസ്ഥാനില്‍ പാചകക്കാരായി നിയമിക്കാൻ ഉന്നത ജാതിക്കാരായ ഹിന്ദുക്കള്‍ യോഗ്യരാണെന്ന് ജയില്‍ മാനുവലില്‍ വ്യവസ്ഥയുള്ളതും ജാതിവിവേചനത്തിന്റെ ഉദാഹരണങ്ങളായി എസ്. മുരളീധര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ജാതിവിവേചനമുള്ളതായി താൻ കേട്ടിട്ടില്ലെന്നും വിചാരണ തടവുകാരെയും ശിക്ഷിക്കപ്പെട്ട കുറ്റവാളികളെയുമാണ് തരം തിരിക്കാറെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.