Home Featured ബെംഗളൂരു: നഗരത്തിൽ 11 മേൽപാലങ്ങൾ നിർമിക്കാൻ സർക്കാർ അനുമതി.

ബെംഗളൂരു: നഗരത്തിൽ 11 മേൽപാലങ്ങൾ നിർമിക്കാൻ സർക്കാർ അനുമതി.

ബെംഗളൂരു: നഗരത്തിൽ 11 മേൽപാലങ്ങൾ നിർമിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. ആദ്യമായാണ് ഒരു വർഷത്തിൽ ഇത്രയധികം മേൽപാലങ്ങൾക്ക് അനുമതി നൽകുന്നത്. പ്രതിദിനം 5000 വാഹനങ്ങൾ വർധിക്കുന്നതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ദീർഘ കാല പദ്ധതികൾ ആവശ്യമാണന്ന് ബൊമ്മെ പറഞ്ഞു.മിനർവ സർക്കിൾ, ഇട്ടമാഡു ജംക്ഷൻ, സാരക്കി സിഗ്നൽ, നയന്തഹള്ളി തുമക്കൂരു റോഡ്, സാങ്കി റോഡ്, ഫോറം മാൾ, സെന്റ് ജോൺസ് ആശുപത്രി ജംക്ഷൻ, യെലഹങ്ക, ഹൂഡി ഉൾ ഇടങ്ങളിലാകും പുതുതായി മേൽപാലം നിർമിക്കുക.

വീട്ടില്‍ നിന്ന് പിണങ്ങിപ്പോയി, ആളൊഴിഞ്ഞ പുരയിടത്തില്‍ ഒളിച്ചിരുന്നു; വിശപ്പ് സഹിക്കാനാവാതെ വിദ്യാര്‍ഥി തിരിച്ചെത്തി

ആലപ്പുഴ: വീട്ടില്‍ നിന്നു പിണങ്ങിപ്പോയി ഒളിച്ചിരുന്ന വിദ്യാര്‍ഥി വിശപ്പ് സഹിക്കാനാവാതെ തിരിച്ചെത്തി.അമ്മയുമായി പിണങ്ങി സമീപത്തെ പുരയിടത്തില്‍ ഒളിച്ചിരുന്ന പതിന്നാലുകാരനാണ് മണിക്കൂറുകളോളം നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിലാക്കിയത്.ആലപ്പുഴ ഹരിപ്പാടാണ് സംഭവം. രാവിലെ ആറ് മണിയോടെ പുറത്തേക്കു പോയ വിദ്യാര്‍ഥി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചുവരാതെയിരുന്നതോടെയാണ് വീട്ടുകാര്‍ക്ക് പരിഭ്രമമായത്.വീട്ടുകാര്‍ ഹരിപ്പാട് പൊലീസില്‍ വിവരം അറിയിച്ചു.

പൊലീസും നാട്ടുകാരും അന്വേഷണം തുടങ്ങി.കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ പൊലീസ് അന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും വിദ്യാര്‍ഥിയെ കുറിച്ച്‌ വിവരം ലഭിച്ചില്ല. സാമൂഹിക മാധ്യമങ്ങള്‍ വഴിയും വിദ്യാര്‍ഥിയെ കണ്ടെത്താന്‍ ശ്രമിച്ചു. അതിനിടെ വീടിനു സമീപം ആളൊഴിഞ്ഞ പുരയിടത്തില്‍ ഒളിച്ചിരുന്ന വിദ്യാര്‍ഥി ഉച്ചയോടെ തിരികെ വീട്ടിലെത്തുകയായിരുന്നു. ഹരിപ്പാട് പൊലീസ് കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group