ബെംഗളൂരു:വരൾച്ച രൂക്ഷമായ ബെലഗാവിയിൽ കൃത്രിമ മഴയ്ക്കായി ക്ലൗഡ് സീഡിങ് നടത്തും. പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ഉടമസ്ഥതയിലുള്ള ബെൽഗാം ഷുഗേഴ്സാണ് കൃത്രിമ മഴ പെയ്യിക്കാൻ ക്ലൗഡ് സീഡിങ് നടത്തുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ് ക്ലൗഡ് സീഡിങ് നടത്താൻ രാസവസ്തുക്കളുമായി വിമാനം പറത്തുന്നത്. കമ്പനിയുടെ സാമൂഹികക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്. സർക്കാരിൽനിന്ന് ഫണ്ട് വാങ്ങുന്നില്ലെന്ന് സതീഷ് ജാർക്കിഹോളി പറഞ്ഞു. വരൾച്ചാബാധിതമായ ജില്ലയിലെ കർഷകർക്ക് ക്ലൗഡ് സീഡിങ് ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 14 താലൂക്കുകളിൽ 12 താലൂക്കുകളും വരൾച്ചാബാധിത താലൂക്കുകളുടെ പട്ടികയിലുണ്ട്.
അമ്മാ അച്ഛാ .. ഞാന്‍ പോകുന്നു.. എന്‍റെ കളര്‍ സെറ്റ് 8A യിലെ ആദിത്യന് കൊടുക്കണേ.. ഞാന്‍ പോകുന്നു..എന്ന് സ്വന്തം ഗോവിന്ദന്‍”; കാട്ടാക്കടയില്‍ പതിമൂന്നുകാരന്‍ കത്തെഴുതി വെച്ച് വീടുവിട്ടിറങ്ങി
തിരുവനന്തപുരം കാട്ടാക്കട ആനാകോട് ആനാകോട് അനുശ്രീയില്‍ അനില്‍കുമാറിന്‍റെ മകൻ എ ഗോവിന്ദാണ് വീടുവിട്ടു പോയത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി. കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു. വീടിന് സമീപത്തുള്ള സി സി ടി വിയില്‍ കുട്ടി കുടചൂടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.രാവിലെ 5.30 ന് പട്ടകുളം ബസ് സ്റ്റോപ്പില്‍ കുട്ടി നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കുട്ടി പിന്നീട് കാട്ടാക്കട ബസ് സ്റ്റോപ്പില്‍ എത്തിയെന്നും അവിടെ നിന്ന് ബാലരാമപുരത്തേക്ക് ബസ് കേറിയെന്നാണ് ലഭിച്ച വിവരം.