ബെംഗളൂരു: ഓട്ടോറിക്ഷകളും ടാക്സി കാറുകളും യാത്രക്കാർക്ക് ഓൺലൈനായി ബുക്ക് ചെയ്യാൻ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിക്കാനൊരുങ്ങി ഗതാഗതവകുപ്പ്. സ്വകാര്യകമ്പനികളായ ഒല, ഉബർ എന്നിവയുടെ ആപ്ലിക്കേഷന് സമാനമായായിരിക്കും ഇത്. അഞ്ച് മാസങ്ങൾക്കകം ആപ്പ് പുറത്തിറക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി അറിയിച്ചു.സ്വാകര്യ ആപ്പുകൾ വലിയതുക കമ്മിഷൻ ഈടാക്കുന്നുണ്ടെന്നും ഡ്രൈവർമാർക്ക് ലഭിക്കുന്ന വരുമാനം തുച്ഛമാണെന്നും പരാതിയുയർന്നിരുന്നു. ഓട്ടോ, ടാക്സി ഡ്രൈവർമാരുടെ വരുമാനം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് സർക്കാർ നടപടി. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും ഇതുവഴി കഴിയുമെന്നാണ് കരുതുന്നത്.
മെട്രോ സ്റ്റേഷനുകൾക്ക് സമീപം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്ന് ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ നിർമിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി അറിയിച്ചു.ഓൺലൈൻ ടാക്സി കമ്പനികളായ ഒല, ഉബർ എന്നിവയ്ക്ക് ബദലായി ബെംഗളൂരുവിലെ ഓട്ടോ തൊഴിലാളി യൂണിയൻ കഴിഞ്ഞ നവംബറിൽ ‘നമ്മ യാത്രി’ ആപ്പ് എന്നപേരിൽ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു.
16,000-ത്തിലധികം ഓട്ടോ ഡ്രൈവർമാർ ആപ്പിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. 20,000-ത്തോളം ആളുകളാണ് ആപ്പ് ഡൗലോഡ് ചെയ്‌തിരുന്നത്. പക്ഷേ, ഇത് ഉപയോഗിക്കാൻ പലരും വിമുഖത കാട്ടുന്നുണ്ട്.ആപ്പിൽ യാത്ര ബുക്ക് ചെയ്യാൻ പ്രയാസമാണെന്നും ഇതിലെ ഡ്രൈവർ വേണ്ടത്രപരിഗണന ഇതിനോട് കാണിക്കുന്നില്ലെന്നുമാണ് പരാതി.
ഓണത്തിന് മുമ്പ് പെൻഷൻ കിട്ടും; തുക അനുവദിച്ച് ധനവകുപ്പ്
ഓണം പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാനായി ധന വകുപ്പ് തുക അനുവദിച്ചു. അർഹരായ എല്ലാവർക്കും ഓണത്തിന് മുമ്പ് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യും. ഓഗസ്റ്റ് രണ്ടാം വാരം പെൻഷൻ വിതരണം ആരംഭിക്കും.ഓഗസ്റ്റ് 23നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പെൻഷൻ വിതരണം ചെയ്യാനായി ധന വകുപ്പ് 1550 കോടിയും, ക്ഷേമ നിധി ബോർഡ് 212 കോടിയും അനുവദിച്ച് ഉത്തരവിറക്കി.