കോഴിക്കോട്: കല്യാണം മുടക്കികൾ ജാഗ്രതൈ. നിങ്ങള കായികമായും കർശനമായും നേരിടുമെന്ന മുന്നറിയിപ്പുമായി പോസ്റ്റർ സ്ഥാപിച്ച് ഗോവിന്ദപുരം പ്രദേശവാസികൾ . കോഴിക്കോട് നഗരത്തിന് സമീപത്തുള്ള ഗോവിന്ദപുരം നിവാസികളാണ് മുന്നറിയിപ്പ് ബോർഡുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. പ്രദേശത്തെ വിവാഹങ്ങൾ പല കാരണങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചും നിരന്തരം മുടക്കുന്നതിൽ രോക്ഷം കൊണ്ടാണ് നാട്ടുകാരായ യുവാക്കള്‍ സംഘടിച്ചതെന്നാണ് പറയുന്നത്.
പോസ്റ്ററിലെ മുന്നറിയിപ്പ് തന്നെ ഇങ്ങനെയാണ് :- “കല്യാണം മുടക്കികളായ” കളുടെ ശ്രദ്ധയ്ക്ക് . നാട്ടിലെ ആൺകുട്ടികളെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്‍റെ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കും. അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും, തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഓർക്കുക. എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നത് “ഗോവിന്ദപുരം ചുണക്കുട്ടികൾ ” എന്ന പേരിലാണ്. ഇത്തരം ബോര്‍ഡ് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടതോടെ. ക്രമസമാധാന പ്രശ്നത്തിന് വഴിയൊരുക്കുമെന്ന സാധ്യത മുന്നിൽ കണ്ട് വിവാഹം മുടക്കികളെക്കുറിച്ച് പോലീസ് ഇന്‍റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
മുൻ കാലങ്ങളിൽ പല ചെറിയ അങ്ങാടികളിലും വിവാഹമുടക്കികൾക്കെതിരെ യുവാക്കൾ ബോർഡുകൾ സ്ഥാപിക്കുന്നത് പതിവായിരുന്നു. ഒരു വ്യക്തിയെ കുറിച്ച് വ്യക്തമായി അന്വേഷിക്കാൻ ഇന്ന് പല മാർഗ്ഗങ്ങളുണ്ടെങ്കിലും നഗര പ്രദേശത്ത് പോലും വിവാഹ മുടക്കികൾ ഇപ്പോഴും വിലസുന്നതായാണ് ഗോവിന്ദപുരത്തെ ബോർഡ് സൂചിപ്പിക്കുന്നത്. വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ് മുന്‍പ് വിവാഹ മുടക്കികൾ പ്രവർത്തിച്ചിരുന്നത്. ഇന്ന് വിവാഹ മുടക്കികൾക്ക് കല്യാണം മുടക്കാൻ പല കാരണങ്ങളുണ്ടെന്നാണ് പറയുന്നത്.
ജയന്റ് വീല്‍ തകര്‍ന്നുവീണു; കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്ക്- വീഡിയോ
ചണ്ഡീഗഡ്: പഞ്ചാബില്‍ ജയന്റ് വീല്‍ തകര്‍ന്നുവീണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കുറഞ്ഞത് പത്തുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചു. മൊഹാലിയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ജയന്റ് വീല്‍ താഴേക്ക് പൊട്ടിവീഴുകയായിരുന്നു. അവധി ദിവസമായതിനാല്‍ വ്യാപാരമേള നടക്കുന്ന ദസറ ഗ്രൗണ്ടില്‍ നിറയെ ആളുകളായിരുന്നു. മുഴുവന്‍ ആളുകളുമായി റൈഡ് നടത്തിയിരുന്ന ജയിന്റ് വീലാണ് തകര്‍ന്നുവീണത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിന്റ് വീല്‍ പൊട്ടിവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.