ബെംഗളൂരു: സർക്കാർ ഓഫീസുകളിൽ ഫോട്ടോ എടുക്കാനോ വിഡിയോ ഷൂട്ട് ചെയ്യാനോ പാടില്ലെന്ന ഉത്തരവ് ഇറക്കിയതിനു പിന്നാലെ സർക്കാർ ഇത് പിൻവലിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിനെതിരെ വ്യാപക വിമർശനം ഉയർന്നതിനെ തുടർന്നാണ് ഉത്തരവ് പൊതുഭരണ വകുപ്പ് പിൻവലിച്ചത്.
ഇങ്ങനെ ഒരു ഉത്തരവ് തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സർക്കാരിന് ഒന്നും മറച്ചു വയ്ക്കാൻ ഇല്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു.അഴിമതി മറച്ചു വയ്ക്കാൻ ആണ് ഈ നേതാവ് ഉത്തരവിറക്കിയതെന്ന് ആരോപിച്ച് പ്രതിപക്ഷ സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.
എന്നാൽ സർക്കാർ ഓഫീസുകളിൽ വനിതാ ജീവനക്കാരുടെയും മറ്റും ചിത്രങ്ങൾ പകർത്തുന്നതായി എംപ്ലോയീസ് അസോസിയേഷന്റെ പരാതിയെ തുടർന്നാണ് ഉത്തരവ് ഇറക്കിയ നടപടി.