ബെംഗളൂരു: ബെംഗളൂരു നഗരത്തിന് പുറത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്ക് ഉള്ള റോഡ് നാലുവരിപ്പാതയാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ തുടരുന്നു.
ആരോഗ്യ മന്ത്രി കൂടിയായ ഡോ: സുധാകർ പദ്ധതിക്ക് അനുമതി തേടിയിട്ടുണ്ട്.
ദേവനഹള്ളിയിൽ നിന്ന് നന്ദി ഹിൽസിലേക്ക് ഇപ്പോൾ നിലവിലുള്ളത് 2 വരിപ്പാതയാണ്.
വാരാന്ത്യങ്ങളിൽ നന്ദി ഹിൽസിലേക്കുള്ള യാത്രികരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് സാധാരണമാണ്.
റോഡുകളുടെ മോശം അവസ്ഥയും യാത്രാപ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചിക്കബലാപുരയിലൂടെ കടന്നുപോകുന്ന റോഡുകളുടെ വികസനത്തിന് ദേശീയപാതാ അതോറിറ്റിയുടെ അനുമതി തേടിയതായും ഡൽഹി സന്ദർശിച്ച സ്ഥലത്തെ എം എൽ എ കൂടിയായ മന്ത്രി അറിയിച്ചു.