Home Featured സർക്കാർ ജീവനക്കാർ നാളെ ജോലിക്ക് ഹാജരാവണം ;വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനും തീരുമാനം

സർക്കാർ ജീവനക്കാർ നാളെ ജോലിക്ക് ഹാജരാവണം ;വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനും തീരുമാനം

തിരുവനന്തപുരം: ദ്വിദിന ദേശീയ പണിമുടക്കിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഹൈകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ജീവനക്കാര്‍ ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണമെന്നാണ് ഉത്തരവ്. ഡയസ്നോണ്‍ പ്രഖ്യാപിക്കണമെന്ന് എ.ജി നിര്‍ദേശം നല്‍കിയിരുന്നു. നാളെ ജോലിക്ക് ഹാജരാകത്തവര്‍ക്ക് ശമ്ബളം ലഭിക്കില്ല. കൂടാതെ അത്യാവശ്യമല്ലാത്ത യാതൊരുവിധ ലീവും അനുവദിക്കില്ല.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്​ പണിമുടക്കാന്‍ അവകാശമില്ലെന്നും പണിമുടക്ക്​ സമരങ്ങളില്‍ അവര്‍ പ​ങ്കെടുക്കുന്നത്​ തടഞ്ഞ്​ എത്രയും വേഗം സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 86-ാം വകുപ്പ്​ പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്​ പണിമുടക്കാനാവില്ല. ജീവനക്കാര്‍ സമരത്തില്‍ പങ്കാളിയാവുന്നത്​ തടയാന്‍ സര്‍ക്കാറിനും ബാധ്യതയുണ്ടെന്ന്​ ചീഫ്​ ജസ്റ്റിസ്​ എസ്​. മണികുമാര്‍, ജസ്റ്റിസ്​ ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്​ വ്യക്തമാക്കി.

എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ (നാളെ/ഇന്ന് 29.03.22) തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ അറിയിച്ചു. തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍ കുത്തക മുതലാളിമാരായ യൂസഫലിയുടെ ലുലുമാളും, അമ്പാനിയുടെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചു. ഇത് സംസ്ഥാനത്തെ ലക്ഷോപ ലക്ഷം ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ ഉന്‍മൂലനം ചെയ്ത് കേരളത്തിന്റെ വിപണി കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണെന്ന് വ്യാപാരി സംഘടന നേതാക്കള്‍ പറഞ്ഞു.

ഉപജീവനം കണ്ടെത്തുന്നതിനുള്ള പൗരന്റെ മൗലികാവകാശത്തെ കുത്തകമുതലാളിമാര്‍ക്ക് അടിയറവ് വയ്ക്കില്ലെന്നും (നാളെ/ഇന്ന് 29.03.22) ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറര്‍ സി.എസ്.അജമല്‍, കേരള മര്‍ച്ചന്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.എം.മുഹമ്മദ് സഗീര്‍, ജനറല്‍ സെക്രട്ടറി സോളമന്‍ ചെറുവത്തൂര്‍, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വിന്‍സെന്റ് ജോണ്‍, കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.ജെ.മനോഹരന്‍, സെക്രട്ടറി കെ.ടി. റഹിം, ബേക്കേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥന്‍ എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു.

ട്രേഡ് യൂനിയനുകള്‍ 28, 29 തീയതികളില്‍ പ്രഖ്യാപിച്ച ദേശീയ പൊതുപണിമുടക്ക് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി എസ്. ചന്ദ്രചൂഡന്‍ നായര്‍ നല്‍കിയ ഹരജിയിലാണ്​ ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്​.

പൊതുപണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും പണിമുടക്കുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പിന്തുണ നല്‍കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം. ദേശീയ പണിമുടക്ക്​ ദിവസം ഹാജരാകാത്ത ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവധി അനുവദിക്കാനുള്ള 2019 ജനുവരി 31ലെ ഉത്തരവ്​ റദ്ദാക്കിയ ഹൈകോടതി പണിമുടക്കിയവര്‍ക്ക്​ ശമ്ബളം നല്‍കരുതെന്ന ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇത്​ നടപ്പാക്കാന്‍ നടപടിയുണ്ടായില്ലെന്നും ഹരജിയില്‍ പറഞ്ഞു.

പണിമുടക്ക്​ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചെങ്കിലും ഹരജി വൈകിയാണ്​ വന്നതെന്നും പണിമുടക്ക്​ പ്രഖ്യാപിച്ച ​ട്രേഡ്​​ യൂനിയനുകളെ കക്ഷിചേര്‍ത്തിട്ടില്ലെന്നും അഡ്വക്കറ്റ്​ ജനറല്‍ ചൂണ്ടിക്കാട്ടി. പണിമുടക്കില്‍ സംബന്ധിച്ചയാ​ളാണെന്ന്​ ബോധ്യപ്പെട്ടാലേ അക്കാലയളവിലെ ശമ്ബളം നിഷേധിക്കാനും അച്ചടക്കനടപടിക്കും സാധ്യമാവൂ​ എന്നും എ.ജി വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്​ ബാധകമായ നിയമപ്രകാരം ഏതെങ്കിലും പണിമുടക്കിലോ സമാന സമരങ്ങളിലോ പ​​ങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക്​ അവകാശമില്ലെന്ന്​ കോടതി വ്യക്തമാക്കി. ജീവനക്കാര്‍ കൂട്ടമായോ അല്ലാതെയോ സര്‍ക്കാര്‍ ജോലികള്‍ മന്ദഗതിയിലാക്കുകയോ അങ്ങനെയാക്കാന്‍ ശ്രമിക്കുകയോ അരുതെന്നും ചട്ടത്തിലുണ്ട്.

കടകമ്ബോളങ്ങളും സര്‍ക്കാര്‍ ഓഫിസുകളും അടഞ്ഞുകിടക്കുകയും ഗതാഗതം നിലക്കുകയും ചെയ്ത കാഴ്ചയാണ്​ കണ്‍മുന്നിലുള്ളത്​. ട്രേഡ്​ യൂനിയന്‍ ആക്‌ട്​ പ്രകാരം പ്രവര്‍ത്തിക്കുന്ന ട്രേഡ്​ യൂനിയനുകള്‍ക്ക്​ അവരുമായി ബന്ധ​മില്ലാത്ത കാര്യത്തില്‍ ഇപ്രകാരം ദേശീയതലത്തില്‍ ഭരണനിര്‍വഹണം സ്തംഭിപ്പിക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാര്‍ എന്ന തൊഴില്‍ ദാതാവുമായി തൊഴില്‍ തര്‍ക്കങ്ങളൊന്നും നിലവിലില്ല. എന്നാല്‍, മാര്‍ച്ചില്‍ പണിമുടക്ക്​ നോട്ടീസ്​ ലഭിച്ചിട്ടും ഉത്തരവുകളിലൂടെയോ മറ്റോ സര്‍ക്കാര്‍ അത് തടയാന്‍ ശ്രമിച്ചില്ല.

ജീവനക്കാര്‍ക്ക്​ ജോലിക്ക്​ എത്താനാവുംവിധം ബസുകള്‍ ഓടിക്കാന്‍ തയാറായില്ല. ജീവനക്കാരെ തടയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതോ വാഹനങ്ങള്‍ ഓടിക്കേണ്ടതോ സംബന്ധിച്ച്‌​ ഉത്തരവുകള്‍ പുറപ്പെടുവിച്ചില്ല. പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത മാത്രമല്ല, ജോലികള്‍ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന്​ ഉറപ്പിക്കാനുള്ള ബാധ്യതയും ഒരു ക്ഷേമ സര്‍ക്കാറിനുണ്ട്​.

ജീവനക്കാര്‍ക്ക്​ ​ജോലിക്കെത്താന്‍ പൊലീസ്​ സംരക്ഷണത്തോടെ മതിയായ ബസ്​ സര്‍വിസുകള്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തേണ്ടിയിരുന്നു. സമരം തുടരുന്നവര്‍ക്കെതിരെ ഡയസ്​നോണ്‍ ഉപയോഗിക്കാനും കഴിയും.

പണിമുടക്കുന്നത്​ തടയാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ജോലിക്ക്​ എത്താന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയോ​ സര്‍ക്കാര്‍ ചെയ്യാത്ത സാഹചര്യം വിലയിരുത്തിയാണ്​ സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പ​ങ്കെടുക്കുന്നത് തടഞ്ഞും ലംഘിക്കുന്നവര്‍ക്കെതിരെ നടപടിക്ക്​ നിര്‍ദേശിച്ചും​ വകുപ്പുമേധാവികള്‍ക്ക്​ ഉടന്‍ ഉത്തരവ്​ നല്‍കാന്‍ ചീഫ്​​ സെക്രട്ടറിക്കും പൊതുഭരണ, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും​ നിര്‍ദേശം നല്‍കിയത്​. ജീവനക്കാര്‍ക്ക്​ ജോലിക്കെത്താന്‍ മതിയായ വാഹന സൗകര്യം ഉറപ്പുവരുത്തി ഉത്തരവിടണമെന്നും നിര്‍ദേശിച്ചു.

ഉത്തരവ്​ എത്രയും വേഗം സര്‍ക്കാറിന്​ കൈമാറണം. നിയമം നടപ്പാക്കാനും ​ക്രമസമാധാനം പരിപാലിക്കാനും നടപടികള്‍ക്ക്​ സര്‍ക്കാറിന്​ ബാധ്യതയുണ്ട്​. ​ട്രേഡ്​ യൂനിയനുകളെയും സര്‍വിസ്​ സംഘടനകളെയും കേസില്‍ കക്ഷിചേര്‍ക്കല്‍ ഈ ഘട്ടത്തില്‍ അനിവാര്യമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group