Home Featured ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബില്ലിന് ഗവർണർ അംഗീകാരം നൽകി

ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബില്ലിന് ഗവർണർ അംഗീകാരം നൽകി

ബെംഗളൂരു : ബെംഗളൂരു കോർപ്പറേഷനെ വിവിധ മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിക്കുന്ന ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ 2024-ന് ഗവർണർ താവർചന്ദ് ഗെഫ്ലോത് അംഗീകാരം നൽകി. ഇതോടെ ബൃഹദ് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) ഘടനയിൽ വലിയ മാറ്റമുണ്ടാകും.

നിയമസഭയിലും നിയമനിർമാണ കൗൺസിലിലും പാസാക്കിയ ബിൽ ഗവർണർക്ക് അയച്ചിരുന്നെങ്കിലും ബിജെപിയുടെ എതിർപ്പിനെത്തുടർന്ന് കൂടുതൽ വ്യക്തതയ്ക്കുവേണ്ടി ബിൽ തിരിച്ചയച്ചിരുന്നു.

ബെംഗളൂരു കോർപ്പറേഷനെ ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിക്കുന്നതാണ് ഈ ബിൽ. ഓരോ കോർപ്പറേഷനുകളിലും കുറഞ്ഞത് 10 ലക്ഷം ആളുകളെന്നാണ് കണക്കാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ എക്സ് ഒഫീഷ്യോ ചെയർപേഴ്സൺ.ബെംഗളൂരു നഗരവികസനത്തിൻ്റെ ചുമതലയുള്ള മന്ത്രിയായിരിക്കും വൈസ് ചെയർപേഴ്‌സൺ.

പോക്സോ കേസ് തന്റെ കരിയർ വളർച്ചയിൽ അസൂയയുള്ള വ്‌ളോഗർമാർ കെട്ടിട്ടിച്ചമച്ചത്; മുകേഷ് എം നായർ

തന്റെ കരിയർ വളർച്ചയിൽ അസൂയയുള്ള വ്‌ളോഗർമാർ കെട്ടിച്ചമച്ചതാണ് പോക്സോ കേസ് എന്ന് വ്‌ളോഗർ മുകേഷ് എം നായർ. കേസ് കെട്ടിച്ചമച്ചതാണെന്നും, തെളിവുകൾ കയ്യിലുണ്ടെന്നും മുകേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും മുകേഷ് വ്യക്തമാക്കി. വാർത്ത കണ്ട് ഞെട്ടിയിരിക്കുകയാണെന്നും കേസ് കള്ളമാണെന്ന് തെളിയിക്കാനുള്ള സകല തെളിവുകളും കയ്യിൽ ഉണ്ടെന്നും മുകേഷ്.

തനിക്കെതിരെ ഒരുകൂട്ടം വ്‌ളോഗേഴ്‌സ് ക്യാമ്പയിൻ നടത്തുകയാണെന്നും. കോടതിയിൽ കേസുള്ളത് കൊണ്ട് കൂടുതൽ പ്രതികരിക്കാനില്ല. വ്‌ളോഗർ പെൺകുട്ടിയെ വച്ച് പൈസ ചോദിച്ചുവെന്നും മുകേഷ് വിഡിയോയിലൂടെ പറയുന്നു. കോവളത്തെ റിസോര്‍ട്ടില്‍വെച്ച് ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചെന്നുമുള്ള പരാതിയിലാണ് കോവളം പോലീസ് മുകേഷിനെതിരെ കേസെടുത്തത്. പെൺകുട്ടിയുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി കുട്ടിയെ കോവളത്ത് എത്തിച്ച് കുട്ടിയുടെ സമ്മതമില്ലാതെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്നും ഇതുവഴി കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് നേരിട്ടെന്നും പരാതിയിൽ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group