ഓരോ സമയത്തും മുന്നിലെത്തുന്ന പ്രതിസന്ധികളെ നേരിടാന്‍ കയ്യില്‍ പണം അത്യാവശ്യമാണ്. വലിയ തുക മാസ വരുമാനമില്ലാത്തവരാണെങ്കില്‍ നല്ലൊരു സമ്ബാദ്യം ഉണ്ടാക്കിയെടുക്കുക ബുദ്ധിമുട്ടാണെന്നാകും പലരുടെയും ചിന്ത.
കുറഞ്ഞ സംഖ്യ നിക്ഷേപിച്ച് പരമാവധി ലാഭം നേടിതരുന്ന നിക്ഷേപങ്ങള്‍ ഇത്തരക്കാര്‍ക്കുള്ളതാണ്. ഇത്തരത്തില്‍ വിവിധ പദ്ധതികളുണ്ടെങ്കിലും ഇവയെ പറ്റി കൃത്യമായ അറിവില്ലാത്തതാണ് പദ്ധതിയുടെ ഗുണം ആവശ്യക്കാരിലെത്താത്തതിന് കാരണം. സാധാരണക്കാര്‍ക്കായുള്ള ഇത്തരം പദ്ധതികളില്‍ മുന്‍പന്തിയിലാണ് പോസ്റ്റ് ഓഫീസ്.
ഗ്രാം സുരക്ഷാ യോജന
ഗ്രാം സുരക്ഷാ യോജന
1995 ല്‍ ഗ്രാമീണ ഇന്ത്യക്കാര്‍ക്കായി ആരംഭിച്ച പോളിസി റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സിന് കീഴിലാണ് നടപ്പിലാക്കുന്നത്. പോളിസി ഉടമയുടെ ജീവിതകാലം മുഴുവന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ഹോള്‍ ലൈഫ് അഷ്വറന്‍സ് പോളിസിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷാ യോജന.
പോളിസി കാലാവധിക്കുള്ളില്‍ പോളിസി ഉടമയുടെ മരണം സംഭവിച്ചാല്‍ സം അഷ്വേര്‍ഡ് തുക നോമിനിക്ക് ലഭിക്കും. എന്നാല്‍ 5 വര്‍ഷം പോളിസി അടച്ചു പൂര്‍ത്തിയാക്കിയൊരാള്‍ക്ക് പോളിസിയെ എന്‍ഡോവ്‌മെന്റ് അഷ്വറന്‍സ് പോളിസിയായി മാറ്റാനാകും. ഇതോടെ പോളിസി കാലയളവ് പൂര്‍ത്തിയായാല്‍ തുക പിന്‍വലിക്കാനും സാധിക്കും. ഉയര്‍ന്ന ബോണസാണ് പദ്ധതിയുടെ ഗുണം.
ആര്‍ക്കൊക്കെ ചേരാം
രാജ്യത്ത് താമസക്കാരായ 19ത് വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് പദ്ധതിയില്‍ ചേരാം. ഗ്രാമീണ ജനതയ്ക്കായി തയ്യാറാക്കിയൊരു പദ്ധതിയാണിത്. പദ്ധതിയിലെ മിനിമം അഷ്വേഡ് തുക 10,000 രൂപയാണ്. പരമാവധി അഷ്വേഡ് തുക 10 ലക്ഷം രൂപയാണ്. നിക്ഷേപകന്റെ സൗകര്യം അനുസരിച്ച് മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാം. പദ്ധതിയില്‍ ചേരാന്‍ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം.
കാലാവധി
പ്രീമിയം അടയ്ക്കുന്ന കാലായളവ് മൂന്ന് തരത്തിലാണ്. 55, 58, 60 വയസ് വരെ പ്രീമിയം അടയ്ക്കാം. പ്രീമിയം അടയ്ക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരിയഡ് ലഭിക്കും. നാല് വര്‍ഷം മുടങ്ങാതെ പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് ശേഷം വായ്പ സൗകര്യം അനുവദിക്കും. ഗ്രാം സുരക്ഷാ യോജനയില്‍ ചേര്‍ന്ന് മൂന്ന് വര്‍ഷത്തിന് ശേഷം പോളിസി സറണ്ടര്‍ ചെയ്യാന്‍ സാധിക്കും. പോളിസി സറണ്ടര്‍ ചെയ്താല്‍ കുറഞ്ഞ അഷ്വേര്‍ഡ് തുകയ്ക്ക് ആനുപാതികമായ ബോണസ് ലഭിക്കും.
35 ലക്ഷം രൂപ നേടാം
19 വയസില്‍ പരാമാവധി അഷ്വേഡ് തുകയായ 10 ലക്ഷം രൂപയുടെ പോളിസിയില്‍ ചേരുന്നൊരാള്‍ക്കാണ് എങ്ങനെ 35 ലക്ഷം നേടാന്‍ സാധിക്കുമെന്ന് നോക്കാം. 55 വയസ് വരെ പ്രീമിയം അടവ് തിരഞ്ഞെടുത്താല്‍ മാസത്തില്‍ അടയ്ക്കേണ്ടി വരുന്ന തുക1515 രൂപയാണ്. കാലാവധി പൂര്‍ത്തിയാകുമ്ബോള്‍ ബോണസും കൂടി ചേര്‍ത്ത് 31.60 ലക്ഷം രൂപ നേടാന്‍ സാധിക്കും. ദിവസത്തില്‍ 50 രൂപ കരുതിയാല്‍ ഈ തുക കണ്ടെത്താം.
പ്രീമിയം തുക
പ്രീമിയം അടവ് കാലാവധി 58 വയസുവരെ നീട്ടിയാല്‍ മാസത്തില്‍ വരുന്ന പ്രീമിയം തുക 1463 രൂപയാണ്. അടവ് പൂര്‍ത്തിയാകുമ്ബോള്‍ ബോണസും ചേര്‍ത്ത് 33.40 ലക്ഷം രൂപ ലഭിക്കും. 60 വയസ് വരെ പ്രീമിയം അടയ്ക്കാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് മാസത്തില്‍ 1,411 രൂപയാണ് അടയ്ക്കേണ്ടത്. കാലാവധിയില്‍ 34.60 ലക്ഷം രൂപ ലഭിക്കും. ഉയര്‍ന്ന ബോണസാണ് പദ്ധതിയുടെ നേട്ടം. അവസാനമായി 1,000 രൂപയ്ക്ക് വര്‍ഷത്തില്‍ 60 രൂപയാണ് ബോണസ് അനുവദിച്ചത്.
ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധം; സംസ്ഥാനത്തെ പെട്രോള്‍ പമ്ബുകള്‍ ഈ മാസം 23ന് മിന്നല്‍ പണിമുടക്കിലേക്ക്
തിരുവനന്തപുരം:ഹിന്ദുസ്താന്‍ പമ്ബുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ പമ്ബുകള്‍ ഈ മാസം 23ന് പണിമുടക്കുന്നു. കേരള പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പമ്ബുകള്‍ക്ക് കംപനി മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യം.
സംസ്ഥാനത്തെ 650 ഓളം എച് പി പമ്ബുകളില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. കൊച്ചിയിലെ ഹിന്ദുസ്താന്‍ പെട്രോളിയം ടെര്‍മിനലില്‍ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്നായിരുന്നു ഉടമകളുടെ പരാതി.
ഓയില്‍ കംപനികളുടെയും മാനേജ്‌മെന്റിന്റെയും യോഗം വിളിച്ച് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമമുണ്ടാകുമെന്നും പ്രശ്‌നത്തെ ഗൗരമായി കാണുന്നുവെന്നും സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞിരുന്നു.