Home Featured ‘പഴനിമുരുകന് ഹരോഹര’; വരണമാല്യം ചാർത്തി അമൃത സുരേഷും ഗോപി സുന്ദറും

‘പഴനിമുരുകന് ഹരോഹര’; വരണമാല്യം ചാർത്തി അമൃത സുരേഷും ഗോപി സുന്ദറും

ഗോപി സുന്ദറും അമൃത സുരേഷും ഒന്നിക്കുന്നതായുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. പഴനി നടയിൽ വരണമാല്യവുമായി ഇരുവരും നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഗോപി സുന്ദർ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നതാണ് ചിത്രം.

‘പഴനിമുരുകന് ഹരോഹര’ എന്ന് കുറിച്ചുകൊണ്ടാണ് ഇരുവരും ചിത്രം പങ്കുവച്ചിരിക്കുന്നത്. അമൃതയുടെ നെറ്റിയിൽ സിന്ദൂരവും കാണാം.തുടർച്ചയായി ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഇവർ നേരത്തെരംഗത്ത് വന്നിരുന്നു. ‘ഞങ്ങളുടെ വ്യക്തിജീവിതത്തിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന തൊഴിലില്ലാത്തവർക്കായി ഈ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു എന്നായിരുന്നു ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.

പിന്നീടും ഒരുമിച്ചുള്ള ചിത്രങ്ങളുമായി ഇരുവരും രംഗത്ത് വന്നിരുന്നു. ഗോപി സുന്ദറിന്റെ ജന്മദിനത്തിൽ ‘മൈൻ’ എന്നുകുറിച്ചുകൊണ്ടായിരുന്നു അമൃത ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ടത്. അമൃതയുടെ മകൾക്കൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങളും ഇവർ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് നേരയും വലിയ രീതിയിലുള്ള സൈബർ അറ്റാക്കാണ് ഉണ്ടാകുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group