ന്യൂയാേര്‍ക്ക്: മൈക്രോസോഫ്റ്റിലെയും ആമസോണിലെയും കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ ഗൂഗിളിലും വന്‍ പിരിച്ചുവിടല്‍.ഗൂഗിള്‍ മാതൃകമ്ബനിയായ ആല്‍ഫബെറ്റില്‍ 12,000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഇതുസംബന്ധിച്ച് ആല്‍ഫബെറ്റ് സി ഇ ഒ സുന്ദര്‍ പിച്ചൈയുടെ അറിയിപ്പ് പുറത്തുവന്നു. പുതിയ സാമ്ബത്തികസാഹചര്യത്തില്‍ നീക്കം അനിവാര്യമെന്നും എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ആകെ ജീവനക്കാരില്‍ ആറുശതമാനത്തെയാണ് പിരിച്ചുവിടുന്നതെന്നാണ് റിപ്പോര്‍ട്ട്. സാമ്ബത്തിക മാന്ദ്യ ഭീഷണിയെത്തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇത്രയധികം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടുന്നത്.2023 സാമ്ബത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ടെക് ഭീമന്‍ മൈക്രോസോഫ്റ്റ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സാമ്ബത്തിക പ്രതിസന്ധി മുന്‍നിറുത്തിയാണ് ആകെ ജീവനക്കാരില്‍ അഞ്ച് ശതമാനത്തോളം പേരെ പിരിച്ചുവിടാന്‍ തീരുമാനം.
നിലവില്‍ 2,21,000 ജീവനക്കാരാണ് കമ്ബനിയിലുള്ളത്. പിരിച്ചുവിടല്‍ സംബന്ധിച്ച് ഒരു വിഭാഗം ജീവനക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്ന് സി.ഇ.ഒ സത്യനാദല്ല അറിയിച്ചു.
മകളെ കൊന്നു മൃതദേഹം ട്രെയിനില്‍നിന്ന് കനാലില്‍ എറിയാനുള്ള ശ്രമം വിഫലമായി; യുവതിയും കാമുകനും അറസ്റ്റില്‍
ജയ്പുര്‍: മൂന്നുവയസുകാരിയായ മകളെ കൊന്ന് ട്രെയിനില്‍നിന്ന് വലിച്ചെറിഞ്ഞ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റിലായി.രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് വിവാഹിതയായ യുവതി മൂന്ന് വയസ്സുള്ള മകളെ കൊന്ന് മൃതദേഹം ട്രെയിനില്‍നിന്ന് പുറത്തേക്ക് എറിഞ്ഞത്.ഇക്കഴിഞ്ഞ തിങ്കളാഴ്ച യുവതി മകളെ കഴുത്തുഞെരിച്ച് കൊന്നശേഷം കാമുകന്റെ സഹായത്തോടെ മൃതദേഹം ബെഡ്‌ഷീറ്റില്‍ പൊതിഞ്ഞെന്നാണ് പോലീസ് പറയുന്നത്.
തുടര്‍ന്ന് ഇരുവരും ശ്രീഗംഗാനഗര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി ട്രെയിനില്‍ കയറി മൃതദേഹം ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു.സംഭവത്തില്‍ പ്രതികളായ സുനിത, മാള്‍ട്ട എന്ന സണ്ണി എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മകളെ കൊലപ്പെടുത്തിയെന്ന് സുനിത സമ്മതിച്ചതിനെ തുടര്‍ന്ന് കൊലക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്.
“ചൊവ്വാഴ്ച രാവിലെ 6:10 ന് അവര്‍ ഒരു ട്രെയിനില്‍ കയറി, അത് ഫതുഹി റെയില്‍വേ സ്റ്റേഷന് മുമ്ബുള്ള ഒരു കനാലിലെ പാലത്തില്‍ എത്തിയപ്പോള്‍, ഓടുന്ന ട്രെയിനില്‍ നിന്ന് സുനിതയും മാള്‍ട്ടയും മൃതദേഹം പുറത്തേക്ക് എറിയുകയായിരുന്നു,” ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.മൃതദേഹം കനാലില്‍ തള്ളാന്‍ ഇരുവരും പദ്ധതിയിട്ടിരുന്നെങ്കിലും റെയില്‍വേ ട്രാക്കിന് സമീപം വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്.
അഞ്ച് മക്കളുള്ള സുനിത സണ്ണിയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം ശാസ്ത്രി നഗറിലാണ് താമസിച്ചിരുന്നത്, മൂന്ന് കുട്ടികള്‍ ഭര്‍ത്താവിനൊപ്പമാണ് ഉള്ളത്.പെണ്‍കുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞ പോലീസ് സുനിതയെ കണ്ടെത്തി ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. ചോദ്യം ചെയ്യലില്‍ മകളെ കൊലപ്പെടുത്തിയതായി അവര്‍ സമ്മതിച്ചു, തുടര്‍ന്ന് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.