Home Featured എപ്പോൾ സ്കൂൾ വിട്ടു?, മൊബൈലിൽ കുട്ടികൾ എന്തു ചെയ്യുന്നു?; മാതാപിതാക്കൾക്ക് ഞൊടിയിടയിൽ വിവരം, പുതിയ അപ്ഡേഷനുമായി ഗൂഗിൾ

എപ്പോൾ സ്കൂൾ വിട്ടു?, മൊബൈലിൽ കുട്ടികൾ എന്തു ചെയ്യുന്നു?; മാതാപിതാക്കൾക്ക് ഞൊടിയിടയിൽ വിവരം, പുതിയ അപ്ഡേഷനുമായി ഗൂഗിൾ

ന്യൂയോർക്ക്: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന പുതിയ അപ്ഡേറ്റുമായി പ്രമുഖ ടെക് കമ്ബനിയായ ഗൂഗിൾ.കുട്ടികളെ ട്രാക്ക് ചെയ്യുന്നത് ഉൾപ്പെടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന സഹായിക്കുന്ന ഫാമിലി ലിങ്ക് ആപ്പിലാണ് പുതിയ അപ്ഡേഷൻ കൊണ്ടുവന്നത്. ആഴ്ചകൾക്കകം പുതിയ ഫീച്ചർ മാതാപിതാക്കൾക്ക് പ്രയോജനപ്പെടുത്താൻകഴിയുമെന്ന് കമ്ബനി അറിയിച്ചു.

കുട്ടികൾ എവിടെയുണ്ടെന്ന് കൃത്യമായി അറിയാൻ സഹായിക്കുന്ന ലൊക്കേഷൻ ടാബിൽഅപ്ഡേഷൻ വരുത്തിയതാണ് ഒന്നാമത്തെ കാര്യം. ഡിവൈസ് ലൊക്കേഷൻ സംബന്ധിച്ച് കൃത്യമായ വിവരവും ലഭിക്കും. സ്കൂൾ, കളിക്കുന്ന സ്ഥലം അടക്കം സ്ഥിരമായി പോകുന്ന പ്രത്യേക ഇടങ്ങൾ എന്നിവിടങ്ങളിൽ കുട്ടികൾ എത്തുമ്ബോഴും ഇറങ്ങുമ്ബോഴും വിവരം ലഭിക്കുന്നവിധം നോട്ടിഫിക്കേഷൻ ലൈവാക്കി വെയ്ക്കാൻ സാധിക്കുന്നതാണ് മറ്റൊരു സേവനം.കുട്ടികളുടെ മൊബൈൽ ഉപയോഗം സംബന്ധിച്ച് കൃത്യമായി വിവരം ലഭിക്കുന്ന ഹൈലൈറ്റ്സ് ടാബാണ് മറ്റൊരു ഫീച്ചർ.

കുട്ടികൾ എത്ര സമയം മൊബൈൽ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ചെലവഴിച്ചു എന്ന് കൃത്യമായി അറിയാൻ ഇത് സഹായിക്കും. കുട്ടികൾ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ സ്നാപ് ഷോട്ടായാണ് മാതാപിതാക്കൾക്ക് ലഭിക്കുക.വീട്ടിൽ ഓൺലൈൻ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്ക് അവബോധം സൃഷ്ടിക്കാനും പുതിയ അപ്ഡേഷൻ സഹായിക്കുന്നതായി കമ്ബനി അവകാശപ്പെടുന്നു.

ഫാമിലി ലിങ്ക് വെബ്സൈറ്റിലും ലഭ്യമാണ്. മൊബൈൽ ഫോൺ കയ്യിൽ ഇല്ലാത്ത സമയത്തോ, ആപ്പ് ഡൗൺലോഡ് ചെയ്യാത്ത സമയത്തോ വെബ്സൈറ്റിലെ ഓൺലൈൻ ഫീച്ചറുകൾ ഉപയോഗിച്ചും സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കും. മൊബൈലിൽ കുട്ടികൾ സമയം ചെലവഴിക്കുന്നത് നിയന്ത്രിക്കാൻ സ്ക്രീൻ ടൈം സെറ്റ് ചെയ്ത് വെയ്ക്കാൻ സാധിക്കും. ഉള്ളടക്കം നിയന്ത്രിക്കാൻ സഹായിക്കുന്ന വിധം കൺട്രോൾ ടാബ്പ്രയോജനപ്പെടുത്താൻ കഴിയും വിധമാണ് പുതിയ സംവിധാനം.

ലെയ്സ്’ പാക്കറ്റ് മോഡൽ ലെതർ ബാഗ്; വില 1.40 ലക്ഷം രൂപ!

മിക്കവരുടെയും ഇഷ്ട ഭക്ഷണമാണ് പൊട്ടാറ്റോ ചിപ്സ് അഥവാ ഉരുളക്കിഴങ്ങ് ചിപ്സ്. അതില്‍ തന്നെ ‘ലെയ്സ്’ കമ്പനിയുടെ പൊട്ടാറ്റോ ചിപ്സിന് ആരാധകര്‍ ഏറെയാണ്. പല ഫ്ലേവറുകളില്‍ ഇവ വിപണിയില്‍ ലഭ്യമാണ്. ടൊമാറ്റോ, ഓനിയൻ, ചില്ലി അങ്ങനെ പല ഫ്ലേവറുകളില്‍ ഇവ ലഭ്യമാണ്. വിലയാണെങ്കില്‍, അഞ്ചോ പത്തോ രൂപ മാത്രം ആണ്. ഇവയുടെ പാക്കറ്റുകള്‍ കാണാന്‍ തന്നെ നല്ല കളര്‍ഫുളളാണ്.ഇപ്പോഴിതാ ലെയ്സ് പ്രേമികള്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ് ‘ലെയ്സ്’ പാക്കറ്റ് മോഡൽ ലെതർ ബാഗ്.

‘ലെയ്സ്’ പാക്കറ്റ് പോലെ തോന്നുന്ന ബാഗാണിത്. ഒറ്റ നോട്ടത്തില്‍ ‘ലെയ്സ്’ പാക്കറ്റ് ആണെന്നേ തോന്നൂ. ലെയ്സ് ചിപ്സുകളോടു കൂടിയ ഒരു പാക്കറ്റിന് 10 രൂപയാണ് വില എങ്കില്‍ ചിപ്സ് ഇല്ലാത്ത ഈ ‘ലെയ്സ്’ പാക്കറ്റ് മോഡൽ ലെതർ ബാഗിന്‍റെ വില 1.40 ലക്ഷം രൂപയാണ്. ലോകത്തെ മികച്ച ഫാഷൻ ഹൗസായ ബലെൻസിയാഗയാണ് ഈ ബാഗ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പെപ്‌സികോയും ബലെൻസിയാഗ ക്രിയേറ്റീവ് ഡിസൈനർ ഡെംനയും സഹകരിച്ചാണ് ലെയ്സ് പൊട്ടറ്റോ ചിപ്സ് പാക്കുകളോട് സാമ്യമുള്ള ഈ ബാഗുകള്‍ നിർമിച്ചിരിക്കുന്നത്.

വീഡിയോ ഡെംന തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. പാരീസ് ഫാഷന്‍ വീക്കിലാണ് ഈ ബാഗ് അവതരിപ്പിച്ചത്. എന്തായാലും സംഭവം ഫാഷന്‍ പ്രേമികള്‍ക്ക് ഇഷ്ടപ്പെട്ടിരിക്കുകയാണ്.ലെയ്സ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലും ബലൻസിയാഗ ബാഗിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്. ഇതിപ്പോള്‍ ബാഗിനൊപ്പം ചിപ്സും കൂടി കിട്ടുമോ എന്നാണ് പലരും ചോദിക്കുന്നത്. ഈയടുത്ത് ബലെൻസിയാഗ കമ്പനി ലോകത്തിലെ ഏറ്റവും ചെലവേറിയ മാലിന്യ സഞ്ചിയും നിർമ്മിച്ചിരുന്നു. 1,47,00 രൂപയായിരുന്നു അതിന്‍റെ വില.

You may also like

error: Content is protected !!
Join Our WhatsApp Group