വാഷിംഗ്ടണ്‍: കൃത്യമായ വഴിയറിയാത്ത സ്ഥലങ്ങളിലേക്ക് യാത്ര പോകുമ്ബോള്‍ ഇന്ന് വലിയ സഹായമാണ് ഗൂഗിള്‍മാപ്പ്.അയാള്‍ കഥ എഴുതുകയാണ് സിനിമയില്‍ മോഹന്‍ലാല്‍ കഥാപാത്രമായ സാഗര്‍ കോട്ടപ്പറമ്ബ് നമുക്ക് ചോദിച്ച് ചോദിച്ച് പോകാം എന്ന് പറയുന്നത് പോലെ ഗൂഗിളിനോട് ചോദിച്ച് ചോദിച്ച് ആണ് ഇന്ന് മിക്കവരും പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര പോകാറുള്ളത്.
ഇനി വഴി പറഞ്ഞു തരുന്നതിനോടൊപ്പം അധികം ഇന്ധന നഷ്ടമില്ലാതെ യാത്ര ചെയ്യാന്‍ സഹായിക്കാമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഫ്യൂവല്‍ എഫിഷന്റ് റൂട്ട് എന്ന ഫീച്ചര്‍ വഴിയാണ് ഇത് സാധ്യമാകുന്നത്. ഉപയോക്താക്കളുടെ കാറിന്റെ എഞ്ചിന്‍ തരം അടിസ്ഥാനമാക്കി പോകേണ്ട സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യുമ്ബോള്‍ ഫ്യൂവല്‍ എഫിഷന്റ് റൂട്ട് കാണിച്ച് തുടങ്ങുമെന്നാണ് വിവരം.വാഹന ഉടമകളെ ഏറ്റവും ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ റൂട്ട് തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍.
ഗൂഗിള്‍ മാപ്പിന്റെ ഏറ്റവും പുതിയ ബീറ്റ അപ്ഡേറ്റ് പതിപ്പ് 11.39-ന്റെ കോഡിലാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നത്.നിലവില്‍ ഇത് ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടില്ല. ഈ ഫീച്ചറില്‍ വാഹനത്തിന്റെ തരം അടിസ്ഥാനമാക്കിയുള്ള റൂട്ടുകള്‍ കാണിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പകരം എല്ലാത്തരം വാഹനങ്ങള്‍ക്കും പോയിന്റ് എ മുതല്‍ ബി വരെയുള്ള ഒരൊറ്റ ഇന്ധനക്ഷമതയുള്ള റൂട്ടാണ് കാണിക്കുന്നത്.നേരത്തെ ഒരു യാത്ര പുറപ്പെടുമ്ബോള്‍ ഏകദേശം എത്ര ടോള്‍ തുക ആകെ നല്‍കേണ്ടി വരുമെന്ന് കണക്കാക്കുന്ന ഒരു ഫീച്ചര്‍ ഗൂഗിള്‍ മാപ്പ് അവതരിപ്പിച്ചിരുന്നു.ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍, യുഎസ് എന്നിവിടങ്ങളിലെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായിരുന്നു ഈ ഫീച്ചര്‍ ലഭ്യമായിരുന്നത്.