ന്യൂദല്‍ഹി: നാവിഗേഷന്‍ പ്ലാറ്റ്ഫോമായ ഗൂഗിള്‍ മാപ്പ്സിന്റെ പ്രവര്‍ത്തനം നിശ്ചലമായി. ഇന്ത്യന്‍ സമയം രാത്രി 9.30 ഓടെയാണ് ഗൂഗിള്‍ മാപ്പ് നിശ്ചലമായത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഗൂഗിള്‍ മാപ്പിന്റെ പ്രവര്‍ത്തനം തടസപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.ഇതോടെ ലോകമെമ്ബാടുമുള്ള നിരവധി പേര്‍ വലഞ്ഞു. ഇന്ത്യയിലും ഗൂഗിള്‍ മാപ്പ് കുറച്ച് നേരത്തെക്ക് പ്രവര്‍ത്തന രഹിതമായതായി എന്നാണ് പുറത്തു വരുന്ന വിവരം.ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഗൂഗിള്‍ മാപ്പില്‍ കയറാന്‍ സാധിച്ചില്ല.
ഇതോടെ മറ്റ് നാവിഗേഷന്‍ ആപ്പുകളെ യാത്രക്കാര്‍ ആശ്രയിക്കേണ്ടി വന്നു. അതിനാല് ‘ഡൗണ്‍ ഡിറ്റക്ടര്‍’ അടക്കമുള്ള ആപ്പുകളുടെ ഡൗണ്‍ലോഡിംഗ്സില്‍ വന്‍ വര്‍ദ്ധനവുണ്ടായി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു കെയില്‍ മാത്രം 20,000 ത്തില്‍ അധികം ഉപയോക്താക്കള്‍ ഗൂഗിള്‍ മാപ്പ് പണിമുടക്കിയതോടെ വലഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ഗൂഗിള്‍ മാപ്‌സ് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ ശ്രമിച്ചവരില്‍ പലര്‍ക്കും സെര്‍വര്‍ ഇപ്പോള്‍ ലഭ്യമല്ല എന്ന സന്ദേശമാണ് ലഭിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം പ്രശ്നം പരിഹരിച്ചതായാണ് വിവരം. സംഭവത്തെ കുറിച്ച് ഇതേവരെ ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല.അമേരിക്കയില്‍ ഉടനീളമുള്ള 12,000-ലധികം ഉപയോക്താക്കള്‍ സ്നാഗുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ ഗൂഗിള്‍ മാപ്സ് പ്രവര്‍ത്തനരഹിതമാണെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഗൂഗിള്‍ മാപ്പ് മാത്രമല്ല, 887 ഉപയോക്താക്കളെങ്കിലും സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍ ആക്സസ് ചെയ്യാന്‍ കഴിയില്ലെന്ന് പരാതിപ്പെട്ടതായും വിവരമുണ്ട്.
രാത്രി 9:38 ന് 135 പരാതികള്‍ ലഭിച്ചപ്പോള്‍, 10 മണിയോടെ പരാതികളുടെ എണ്ണം 103 ആയി കുറഞ്ഞു. എണ്ണം ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ആഗോള ട്രാക്കറില്‍ 288 റിപ്പോര്‍ട്ടുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ എന്നതിനാല്‍ ഇന്ത്യയില്‍ സ്ഥിതിഗതികള്‍ പ്രശ്നരഹിതമായിരുന്നു. തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് പോകാന്‍ വഴികള്‍ തേടുന്ന ഉപയോക്താക്കള്‍ക്കിടയില്‍ വന്‍പ്രചാരത്തിലുള്ള ഒരു നാവിഗേഷന്‍ ടൂളാണ് ഗൂഗിള്‍ മാപ്പ്. ഇത് വെബിലും ആന്‍ഡ്രോയിഡിലും ഐ ഒ സ് പ്ലാറ്റ്ഫോമുകളിലും ഉപയോഗിക്കുന്നുണ്ട്.
സാറ്റലൈറ്റ് ഇമേജറി, ഏരിയല്‍ ഫോട്ടോഗ്രാഫി, സ്ട്രീറ്റ് മാപ്പുകള്‍, തെരുവുകളുടെ 360 ഡിഗ്രി ഇന്ററാക്ടീവ് പനോരമിക് കാഴ്ചകള്‍, തത്സമയ ട്രാഫിക് അവസ്ഥകള്‍, കാല്‍നട, കാര്‍, ബൈക്ക്, എയര്‍, പൊതുഗതാഗതം എന്നിവയില്‍ യാത്ര ചെയ്യുന്നതിനുള്ള റൂട്ട് പ്ലാനിംഗ് എന്നിവ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ആപ്പാണ് ഗൂഗിള്‍ മാപ്പ്. 2020-ലെ കണക്കനുസരിച്ച്, ലോകമെമ്ബാടുമുള്ള 1 ബില്യണിലധികം ആളുകള്‍ ഓരോ മാസവും ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്നു.