Home Featured ഗൂഗിള്‍ ക്രോം ലോഗോ മാറുന്നു : എട്ടു വര്‍ഷത്തില്‍ ആദ്യം

ഗൂഗിള്‍ ക്രോം ലോഗോ മാറുന്നു : എട്ടു വര്‍ഷത്തില്‍ ആദ്യം

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോമിന്റെ ലോഗോയില്‍ മാറ്റം വന്നുവെന്ന് അറിയിച്ച്‌ അധികൃതര്‍. എട്ടു വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ ലോഗോ മാറ്റുന്നത്. ഡിസൈനറായ എല്‍വിന്‍ ഹുവാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഗൂഗിളിന്റെ നിലവിലെ ബ്രാന്‍ഡുമായി മികച്ച രീതിയില്‍ പൊരുത്തപ്പെടാന്‍ ഉദ്ദേശിച്ചുള്ള ലളിതമായ ലോഗോ സ്വീകരിക്കുന്നുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ലോഗോയില്‍ മാറ്റം വരുത്തിയിരിക്കുന്നത് അത്ര പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല. ആദ്യത്തെ ഗൂഗിള്‍ ക്രോം ലോഗോ വന്നത് 2008 ലാണ്. പിന്നീട്, 2011 ലും 2014 ലും ലോഗോയ്ക്ക് മാറ്റങ്ങള്‍ വരുത്തിയിരുന്നു. വൃത്താകൃതിയിലുള്ള, നാല്-വര്‍ണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഡിസൈന്‍. എന്നാല്‍, പലപ്പോഴും സൂക്ഷ്മമായ ചില മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിരുന്നത്.

പുതിയ ലോഗോയ്ക്ക്‌ ചെറിയ മാറ്റങ്ങള്‍ മാത്രമാണ് കാണാന്‍ സാധിക്കുക. പുതിയ ലോഗോയിലെ നിറങ്ങള്‍‌ക്ക് നല്ല തിളക്കം നല്‍കിയിട്ടുണ്ട്. മധ്യഭാഗത്ത് ഒരു വലിയ നീല വൃത്തമാണ്. കൂടുതല്‍ നിഴലുകള്‍ ഇല്ല എന്നതുമാണ് പുതിയ മാറ്റങ്ങള്‍. വെബ് ഉപയോക്താക്കളില്‍ 63 ശതമാനവും ക്രോമാണ് ഉപയോഗിക്കുന്നതെന്ന് അനലിറ്റിക്‌സ് സ്ഥാപനമായ സ്റ്റാറ്റ് കൗണ്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group