Home Featured രാജകീയ യാത്രാനുഭവം; ബംഗളൂരുവില്‍ നിന്ന്’ഗോള്‍ഡന്‍ ചാരിയറ്റ്’ ട്രെയിന്‍ കേരളത്തിലെത്തി

രാജകീയ യാത്രാനുഭവം; ബംഗളൂരുവില്‍ നിന്ന്’ഗോള്‍ഡന്‍ ചാരിയറ്റ്’ ട്രെയിന്‍ കേരളത്തിലെത്തി

പള്ളുരുത്തി: ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര ട്രെയിനായ ഗോള്‍ഡന്‍ ചാരിയറ്റ് കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസിലെത്തി.20ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഇന്നലെ രാവിലെയാണ് കൊച്ചിയിലെത്തിയത്.മട്ടാഞ്ചേരിയിലെയും ഫോര്‍ട്ടുകൊച്ചിയിലെയും സന്ദര്‍ശനം കഴിഞ്ഞ് സഞ്ചാരികള്‍ രാത്രി ട്രെയിനിലാണ് താമസം. .

ട്രെയിനില്‍ 30 യാത്രക്കാരുണ്ട്. ഇതില്‍ 15 പേര്‍ മാത്രമാണ് ഇന്ത്യക്കാര്‍. ബാക്കിയുള്ളവര്‍ സ്വിറ്റ്സര്‍ലന്‍ഡ്, റഷ്യ, ഓസ്‌ട്രേലിയ, ഇംഗ്ളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.ദക്ഷിണേന്ത്യന്‍ രാജവംശങ്ങളുടെ പേരിലാണ് ഗോള്‍ഡന്‍ ചാരിയറ്റ് ട്രെയിനിലെ നാല് ഡീലക്സ് കാബിനുകളുടെ പേര്. 13 ഡബിള്‍ ബെഡ് കാബിനുകള്‍, 30 ഇരട്ട ബെഡ് കാബിനുകള്‍, പ്രത്യേക ആവശ്യങ്ങളുള്ളവര്‍ക്ക് ഒരു കാബിന്‍ എന്നിവ ട്രെയിനിലുണ്ട്.

രണ്ട് റെസ്റ്റോറന്റുകളില്‍ വിദേശഭക്ഷണം ഉള്‍പ്പെടെ ലഭിക്കും. മദ്യവും ലഭിക്കും. ഫിറ്റ്നസ് സെന്റര്‍, ആയുര്‍വേദ സ്പാ തെറാപ്പി എന്നിവയുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസില്‍ യാത്രാ ട്രെയിന്‍ എത്തുന്നത്.

ജുവല്‍സ് ഓഫ് സൗത്ത് എന്ന പാക്കേജിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറ് രാത്രിയും ഏഴ് പകലുമാണ് ഇപ്പോഴത്തെ യാത്ര. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, കുമരകം മേഖലകളില്‍ പോകാന്‍ വിനോദ സഞ്ചാരികള്‍ക്കായി ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് 20 സഞ്ചാരികളുമായി ട്രെയിന്‍ കൊച്ചിയിലെത്തിയത്. ട്രെയിന്‍ വെള്ളിയാഴ്ച ചേര്‍ത്തലയിലേക്ക് പുറപ്പെടും.

മൃഗങ്ങളെ കൊന്നാല്‍ അഞ്ച് വര്‍ഷം വരെ തടവ്, 75000 രൂപ പിഴ; നിയമ ഭേദഗതിയുമായി കേന്ദ്രം

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാന്‍ നിയമം കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രം. മൃഗങ്ങളോട് ക്രൂരത കാണിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും കൊല്ലുകയാണെങ്കില്‍ അഞ്ച് വര്‍ഷം വരെ തടവുമായിരിക്കും ശിക്ഷ ലഭിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യാനാണ് തീരുമാനം.1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ 61 ഭേദഗതികളാണ് കൊണ്ടുവരുന്നത്. ബില്ലിന്റെ കരട് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയമാണ് തയ്യാറാക്കിയത്. മന്ത്രാലയം കരട് ബില്‍ പരസ്യമാക്കി, ഡിസംബര്‍ ഏഴ് വരെ പൊതുജനാഭിപ്രായം തേടും.

‘ഒരു മൃഗത്തിന് ആജീവനാന്ത വൈകല്യത്തിനോ മരണത്തിനോ കാരണമായേക്കാവുന്ന പ്രവൃത്തി’ എന്നാണ് ക്രൂരതയെ നിര്‍വചിച്ചിരിക്കുന്നത്. ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിച്ചേക്കും.മൃഗങ്ങള്‍ക്കെതിരെ ക്രൂരത ചെയ്യുന്നവരെ അറസ്റ്റ് വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാനാവും.

ക്രൂരതയ്ക്ക് ഏറ്റവും കുറഞ്ഞത് 50,000 രൂപ പിഴയായി ശിക്ഷ ലഭിക്കും, അത് 75,000 രൂപ വരെ ഉയര്‍ത്താം. അല്ലെങ്കില്‍ ചെലവ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അധികാര പരിധിയിലുള്ള മൃഗഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന് കരട് നിര്‍ദേശത്തില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group