ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട. 267 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.ഇയാളുടെ ബാഗേജില്‍ നട്ട്, ബോള്‍ട്ടുകളുടെ രൂപത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്. ഇത് ഏകദേശം 267 ഗ്രാം തൂക്കമുണ്ടാകും എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
നേരത്തെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 2.3 കിലോഗ്രാം സ്വര്‍ണ്ണ പേസ്റ്റ് പിടികൂടിയിരുന്നു. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തു.
സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളെക്കൊണ്ട് സവര്‍ക്കര്‍ക്ക് ജയ് വിളിപ്പിച്ചു; വിവാദമായതോടെ മാപ്പ് പറഞ്ഞ് പ്രിന്‍സിപ്പല്‍
സ്വാതന്ത്ര്യ ദിനത്തില്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികളെക്കൊണ്ട് വി.ഡി സവര്‍ക്കര്‍ക്ക് ജയ് വിളിപ്പിച്ചതായി പരാതി.ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്‍വാള്‍ താലൂക്കിലെ മാഞ്ചി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ സമര സേനാനികളുടെ പേര് വിളിച്ച് കുട്ടികള്‍ ജയ് വിളിക്കുന്നതിനിടെ പ്രിൻസിപ്പല്‍ സവര്‍ക്കര്‍ക്ക് വേണ്ടിയും ജയ് വിളിപ്പിക്കുകയായിരുന്നു. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
വിഡിയോ വൈറലായതോടെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. തുടര്‍ന്ന് സ്കൂളില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗം വിളിച്ചു. രക്ഷിതാക്കള്‍ ബഹളംവെച്ചതോടെ പ്രിൻസിപ്പല്‍ മാപ്പ് പറയുകയായിരുന്നു. അതേസമയം, വിഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ബെളഗാവി ജില്ലയില്‍ സര്‍ക്കാര്‍ ബസില്‍ സവര്‍ക്കറുടെ ചിത്രം പതിച്ചത് വിവാദമായി ദിവസങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടകയില്‍ പുതിയ വിവാദം.