Home Featured ‘ഗോള്‍ഡ്’ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചു

‘ഗോള്‍ഡ്’ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചു

അല്‍ഫോണ്‍സ് പുത്രന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ഗോള്‍ഡ്’ ആമസോണ്‍ പ്രൈമില്‍ എത്തി.പൃഥ്രിരാജും നയന്‍താരയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം വന്‍ റിലീസായാണ് തിയറ്ററുകളില്‍ എത്തിയത് എങ്കിലും വേണ്ട വിധത്തില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനായില്ല.വന്‍ ഹൈെപ്പില്‍ എത്തിയതാണ് ചിത്രത്തിന് തിയറ്ററുകളില്‍ വിനയായതെന്നും കണ്ടിരിക്കാവുന്ന ചിത്രമാണിതെന്നുമാണ് ഒടിടി റിലീസിനു ശേഷം വരുന്ന അഭിപ്രായങ്ങള്‍.

അജ്‍മല്‍ അമീറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് . 8 വര്‍ഷങ്ങള്‍ക്ക് മുമ്ബ് റിലീസ് ചെയ്ത പ്രേമത്തിനു ശേഷം നിരവധി പ്രൊജക്റ്റുകള്‍ പരിഗണിക്കുകയും മാറ്റിവെക്കുകയും ചെയ്ത ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഈ പൃഥ്വിരാജ് ചിത്രത്തിലേക്ക് എത്തിയത്. ചിത്രത്തിന്‍റെ തിരക്കഥ, എഡിറ്റിംഗ്, വിഎഫ്‌എക്സ്, കളര്‍ മിക്സിംഗ് എന്നിവയും നിര്‍വഹിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്.

രാജ്യത്ത് എവിടെ നിന്നും വോട്ട് ചെയ്യാം: നിര്‍ണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: മറ്റ് സംസ്ഥാനങ്ങളിലിരുന്നും സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.റിമോട്ട് ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍റെ സഹായത്തോടെയാണ് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുക. ജനുവരി 16ന് പുതിയ വോട്ടിങ് യന്ത്രത്തിന്‍റെ പ്രവര്‍ത്തനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിചയപ്പെടുത്തും.72 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടിക ഒറ്റ യന്ത്രത്തില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.

നിലവില്‍ സ്വന്തം മണ്ഡലത്തില്‍ നേരിട്ടെത്തി മാത്രമേ വോട്ട് ചെയ്യാന്‍ കഴിയൂ. വിദ്യാഭ്യാസത്തിനും തൊഴിലിനുമൊക്കെയായി മറ്റ് സ്ഥലങ്ങളില്‍ പോയവര്‍ക്ക് പലപ്പോഴും വോട്ട് രേഖപ്പെടുത്താന്‍ കഴിയാറില്ല. നിലവില്‍ ഒരു വോട്ടിങ് യന്ത്രത്തില്‍ ആ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടിക മാത്രമേ ഉണ്ടാകൂ. ഇതിനു പകരം 72 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടിക ഒറ്റ യന്ത്രത്തില്‍ ഉള്‍പ്പെടുത്തുന്ന രീതിയില്‍ വോട്ടിങ് യന്ത്രം പരിഷ്കരിക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയാല്‍ സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പട്ടിക ഉള്‍പ്പെടുത്തിയ വോട്ടിങ് യന്ത്രം നിലവില്‍ താമസിക്കുന്ന സംസ്ഥാനത്തെ പോളിങ് ബൂത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.”2019ലെ പൊതുതെരഞ്ഞെടുപ്പില്‍ 67.4 ശതമാനം പോളിങ് രേഖപ്പെടുത്തി. 30 കോടിയിലധികം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാത്തതില്‍ ആശങ്കയുണ്ട്”- തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിക്കുന്ന സാഹചര്യത്തില്‍ അവരെ കൂടി വിശ്വാസത്തിലെടുത്തേ പരിഷ്കാരം നടപ്പാക്കാന്‍ കഴിയൂ. യന്ത്രത്തിന്‍്റെ പ്രവര്‍ത്തനം ബോധ്യപ്പെടുത്തുന്നതിനായാണ് ജനുവരി 16ന് രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ഷണിച്ചത്. ത്രിപുര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ സംവിധാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തേക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group