സ്വര്‍ണ വില സകല റെക്കോഡും തകര്‍ത്ത് കുതിക്കുകയാണ്. തിങ്കളാഴ്ച 10 ഗ്രാം സ്വര്‍ണത്തിന് 60,000 രൂപയാണ് വില രേഖപ്പെടുത്തിയത്.ആഗോള വിപണിയിലും വന്‍ കുതിപ്പാണ് ഉണ്ടായത്, ഔണ്‍സിന് 2,000 ഡോളര്‍ കടന്നു. എന്നിരുന്നാലും ഇന്ന് നേരിയ കുറവാണ് വിപണിയില്‍ രേഖപ്പെടുത്തിയത്. ഇന്നും നാളെയുമായി ചേരാനിരിക്കുന്ന ഫെഡറല്‍ റിസര്‍വ് യോഗമാണ് വിപണി ഉറ്റുനോക്കുന്നത്.ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് ഫെഡറല്‍ റിസര്‍വ് പണമിടപാട് കര്‍ശനമാക്കല്‍ പ്രക്രിയ മന്ദഗതിയിലാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ആഗോള തലത്തിലെ ബാങ്കിംഗ് പ്രതിസന്ധികളാണ് വിപണിയില്‍ പ്രധാന വെല്ലുവിളി തീര്‍ക്കുന്നത്.നിലവിലെ ബാങ്കിംഗ് പ്രതിസന്ധിയാണ്’അനിശ്ചിതത്വങ്ങള്‍ക്കിടയിലും സുരക്ഷിതമായ ലേലങ്ങള്‍ ലഭിച്ചതിനാലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില കുതിച്ചുയരാന്‍ കാരണം.അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പണനയ രൂപീകരണ സമിതിയായ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി അഥവാ എഫ്‌ഒഎംസി പലിശ നിരക്ക് 25 ബി പി എസ് വര്‍ധിപ്പിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
മറ്റൊരു പ്രധാന കാര്യം നിലവിലെ ബാങ്കിംഗ് പ്രതിസന്ധിയാണ്. ഇപ്പോള്‍ സ്വിറ്റ്‌സര്‍ലാന്റിലെ ഏറ്റവും പഴക്കമേറിയ ബാങ്കുകളിലൊന്നായ ക്രെഡിറ്റ് സൂയിസിയുടെ തകര്‍ച്ചയും . 2022-ല്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 450 ബിപിഎസ് ഉയര്‍ത്തിയതിനാല്‍ ഇത് യുഎസ് സാമ്ബത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും അതേസമയം സ്വര്‍ണ്ണത്തിന് അനുകൂലമായി മാറുകയും ചെയ്യും’, ആഗ്‌മോണ്ട് ഗോള്‍ഡ് ഫോര്‍ ഓള്‍ തലവന്‍ റെനിഷ ചൈനാനി പറയുന്നു. സ്വര്‍ണ വില 70,000 കടന്നാല്‍ഇന്നത്തെ സാഹചര്യം മനസിലാക്കണമെങ്കില്‍ ആദ്യം ചില ചരിത്രങ്ങള്‍ അറിയേണ്ടതുണ്ട്.
മുന്‍കാലങ്ങളില്‍, പലിശ നിരക്ക് വര്‍ദ്ധന ഉണ്ടാകുമ്ബോഴെല്ലാം പ്രധാനമായും രണ്ട് കാര്യങ്ങളാണ് സംഭവിക്കാറുള്ളത്. ഒന്ന് തുടക്കത്തില്‍ സ്വര്‍ണ വിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നതാണ്. എന്നിരുന്നാലും അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ നിരക്ക് വര്‍ദ്ധന മന്ദഗതിയിലാക്കുന്നതും ഒടുവില്‍ നിരക്ക് വര്‍ദ്ധനവ് നിര്‍ത്തുന്നതും സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമ്ബോള്‍, സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുയരാന്‍ തുടങ്ങുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്.മറ്റൊരു കാര്യം, ആധുനിക സാമ്ബത്തിക ചരിത്രത്തില്‍ നാം കണ്ടിട്ടുള്ള എട്ട് നിരക്കുവര്‍ദ്ധനകള്‍ അതില്‍ ഏഴെണ്ണം സാമ്ബത്തിക മാന്ദ്യത്തിന് പിന്നാലെ വന്നതും അത്തരം കാര്യങ്ങള്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് ഉയര്‍ത്തുന്നതുമാണ്’, കമ്മോഡിറ്റീസ്, എച്ച്‌എന്‍ഐ & എന്‍ആര്‍ഐ അക്വിസിഷന്‍സ്, ആക്സിസ് സെക്യൂരിറ്റീസ് മേധാവി പ്രീതം പട്നായിക് പറയുന്നു.
വരും ദിവസങ്ങളില്‍ അമേരിക്ക മാന്ദ്യത്തിലേക്ക് കടന്നാല്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ധിക്കാനും വര്‍ഷാവസാനത്തോടെ സ്വര്‍ണ വില 70,000 കടന്നാല്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ വില ഉയരാന്‍ കാരണമാകും’സ്വര്‍ണ്ണ വിലയെ ബാധിക്കുന്ന ഘടകങ്ങള്‍: ‘സമ്ബദ് വ്യവസ്ഥ മികച്ച രീതിയില്‍ മുന്നോട്ട് പോകുമ്ബോള്‍ സാധാരണ ഗതിയില്‍ സ്വര്‍ണത്തിന് ഡിമാന്റ് ഉണ്ടാകും, ഇത് സ്വര്‍ണ വില ഉയരാനും കാരണമാകും. സാമ്ബത്തിക അനിശ്ചിതത്വമുണ്ടാകുമ്ബോഴും നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടും, ഇതും സ്വര്‍ണ വില ഉയരാന്‍ കാരണമാകും’,ക്വാണ്ടം എഎംസിയിലെ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഫണ്ട് മാനേജര്‍ ഗസല്‍ ജെയിന്‍ പറയുന്നു ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്’സ്വര്‍ണ്ണവും യുഎസ് ഡോളറും പരസ്പരം ഇന്റര്‍ ചെയ്ഞ്ചബിള്‍ ആണ്.
കാരണം അവ രണ്ടും അന്താരാഷ്ട്ര കരുതല്‍ ശേഖരമായും ഹെഡ്ജിംഗ് ഉപകരണങ്ങളായും പ്രവര്‍ത്തിക്കുന്നു. യുഎസ് ഡോളര്‍ ഉയരുമ്ബോള്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയും’ചൈനാനി പറയുന്നു. നിലവില്‍ യുഎസ് ഡോളര്‍ സൂചിക ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 5-10% സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കണമെന്നാണ്കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 55,000 രൂപയില്‍ നിന്ന് 60,450 രൂപ വരെ സ്വര്‍ണ വില ഉയര്‍ന്നു. നിക്ഷേപകര്‍ നഷ്ടം ഭയന്ന് വാങ്ങിക്കൂട്ടുന്നതിന് മുതിരാതെ വിലകള്‍ സ്ഥിരത കൈവരിക്കാന്‍ കാത്തിരിക്കുകയും തുടര്‍ന്ന് നിക്ഷേപിക്കുകയും വേണം,” ചൈനാനി പറയുന്നു. പട്നായിക്കും ഇക്കാര്യം ശരിവെക്കുന്നു. നിക്ഷേപകര്‍ അവരുടെ പോര്‍ട്ട്‌ഫോളിയോയുടെ 5-10% സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കണമെന്നാണ് താന്‍ നിര്‍ദ്ദേശിക്കുന്നതെന്നും പട്നായിക് പറഞ്ഞു.